Sunday, August 11, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 09.55 AM

'ശൈലജ ടീച്ചര്‍ ഒരിക്കലും സ്വയം എന്തുചെയ്തു എന്ന് പറയാതെ ഓരോരുത്തരേയും അവര്‍ എന്ത് ചെയ്തു എന്നുള്ളത് പറയുകയാണ് ചെയ്യുക'; ആഷിഖ് അബു പറയുന്നു

 virus movie

ഭീതി പടര്‍ത്തിയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തിയത്. വന്‍ താരനിര അണി നിരന്ന ചിത്രത്തില്‍ സിനിമയില്‍ മന്ത്രിമാരുടെ പ്രാധാന്യം കുറച്ചു എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി ആഷിക് അബു രംഗത്ത് എത്തിയത്.

'' സിനിമ റിലീസ് ആകുന്നതിന് മുമ്പ് ഇതൊരു സിപിഐ എം പ്രൊപ്പഗാണ്ട സിനിമയാണെന്നായിരുന്നു പ്രചാരണം. പക്ഷേ റിലീസിന് ശേഷം ഉണ്ടായ വലിയൊരു വിമര്‍ശനം ഇതില്‍ പങ്കെടുത്ത മന്ത്രിമാരുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നായിരുന്നു. മുഖ്യമന്ത്രിയെ അവഗണിച്ചു എന്നും ഉണ്ടായി. നല്ലത് ചെയ്യുന്ന ആളുകള്‍ക്ക് ആരാധകര്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച്, ഞാന്‍ ആരുടേയും ഫാന്‍ അല്ല. ഞങ്ങളെല്ലാവരും ഈ സിനിമയിലൂടെ പറയുന്നത് നമ്മുടെ നാട്ടില്‍ നടന്ന സ്പിരിറ്റിനെ പറ്റിയാണ്. കെ കെ ശൈലജ ടീച്ചര്‍ തന്നെ പറഞ്ഞത് നിപായെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണം സിനിമയില്‍ കൊണ്ടുവരണം എന്നാണ്. എന്നാല്‍ അത് ഡോക്യുമെന്ററി സ്വഭാവത്തില്‍ ആകാനും പാടില്ല. ഇത് ആവര്‍ത്തിച്ച് ടീച്ചര്‍ പറഞ്ഞിട്ടുള്ള കാര്യമാണ്.

എനിക്ക് വളരെ മഹാന്മാരെന്ന് തോന്നുന്ന ആളുകളുടെ സ്വഭാവങ്ങളിലൊന്ന് അവര്‍ സ്വന്തം കാര്യത്തെപ്പറ്റി സംസാരിക്കാതെ പ്രവര്‍ത്തിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പങ്കിനെപ്പറ്റി സംസാരിക്കുക എന്നുള്ളതാണ്. അതാണ് ടീച്ചറെപ്പറ്റി എനിക്ക് തോന്നിയിട്ടുള്ള കാര്യം. ശൈലജ ടീച്ചര്‍ ഒരിക്കലും സ്വയം എന്തുചെയ്തു എന്ന് പറയാതെ ഓരോരുത്തരേയും അവര്‍ എന്ത് ചെയ്തു എന്നുള്ളത് പറയുകയാണ് ചെയ്യുക. പങ്കെടുത്ത ഓരോരുത്തര്‍ക്കും അംഗീകാരം നല്‍കി സംസാരിക്കുന്ന നേതാവിനെയാണ് ടീച്ചറില്‍ ഞാന്‍ കണ്ടിട്ടുള്ളത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വരുന്ന ആളുകളുടെ പവര്‍ അല്ല, അവരുടെ അനുകമ്പയും ആര്‍ദ്രതയും ആകുലതയും ആണ് ഈ സിനിമയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. അവിടെ ശക്തി അല്ല കരുണയാണ് പ്രവര്‍ത്തിച്ചത്, മാനവികതയാണ്.

നാടിനെപ്പറ്റി, ജനങ്ങളെപ്പറ്റി ആകുലപ്പെടുന്ന ആരോഗ്യത്തെപ്പറ്റി ആശങ്കപ്പെടുന്ന സര്‍ക്കാരിന്റെ പ്രതിനിധി എന്നുള്ള നിലക്കാണ് സിനിമയുടെ സൃഷ്ടാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ അതിനെ കണ്ടിട്ടുള്ളത്. പല ആളുകളില്‍ നിന്നുള്ള സവിശേഷതകള്‍ വച്ചാണ് കഥാപാത്രങ്ങളെ എഴുതിയിട്ടുള്ളത്. പൂര്‍ണിമയുടെ കഥാപാത്രം ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത കാര്യങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ളതാണ്. സിനിമയിലുള്ള മന്ത്രിമാര്‍ ഒരു വ്യക്തിയല്ല. ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നവരാണ്. ആരോഗ്യ മന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയോട് ആ ഒരു സാഹചര്യത്തില്‍ എന്തു ചെയ്‌തേനേ എന്ന് ചോദിച്ചപ്പോള്‍, രേവതി പറഞ്ഞത് 'I will be worried' എന്നായിരുന്നു. അധികാരം കയ്യിലുള്ളപ്പോള്‍ പൊതുജനങ്ങളുടെ മാനസികാവസ്ഥയെ ആണ് ആദ്യം കണക്കിലെടുക്കേണ്ടത്. സാധാരണ മനുഷ്യര്‍ക്കാണ് അവിടെ മൂല്യം ഉള്ളതെന്ന് മനസ്സിലാക്കുന്ന സര്‍ക്കാരിനെയും ഭരണാധികാരികളേയുമാണ് വൈറസില്‍ കാണിച്ചിട്ടുള്ളത്''-ആഷിക് അബു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW