Sunday, August 04, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.41 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/06/316855/azcha.jpg

അശ്വതി: ബന്ധുക്കള്‍ വഴി കാര്യലാഭം. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം കൈവരിക്കും.

ഭരണി: ധനപരമായി വാരം നന്നല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങള്‍ വഴി നേട്ടം. അപവാദം കേള്‍ക്കുവാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടുവാന്‍ ഇടയുള്ള വാരമാണ്‌.

കാര്‍ത്തിക: കാര്യപുരോഗതി കൈവരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയം. ബന്ധുജന സഹായം ലഭിക്കും. ബിസിനസ്സില്‍ മികച്ച നേട്ടം. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷ ഇവയില്‍ വിജയിക്കും. തൊഴിലില്‍ അനുകൂലമായ മാറ്റം.

രോഹിണി: മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം.

മകയിരം: ശാരീരീക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. ബന്ധുക്കളില്‍ നിന്ന്‌ ഉപഹാരങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

തിരുവാതിര: തൊഴില്‍രംഗത്തെ തടസ്സങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കും. ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം. കുടുംബസൗഖ്യം. ബന്ധുജനസമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വിക സ്വത്ത്‌ ലഭിക്കുവാന്‍ യോഗമുണ്ട്‌.

പുണര്‍തം: ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. സുഹൃദ്‌ സഹായം ലഭിക്കും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. കടുത്തഭാഷയില്‍ സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

പൂയം: അധികച്ചെലവുണ്ടാകും. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുജനങ്ങളെ കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.

ആയില്യം: ധനപരമായി വാരം അനുകൂലമല്ല. യാത്രകള്‍ വേണ്ടിവരും. ചെവി, കഴുത്ത്‌, കണ്ണ്‌ ഇവയുമായി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍. വാഹനത്തിന്‌ അറ്റകുറ്റപണികള്‍. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍. സുഹൃദ്‌ബന്ധങ്ങളില്‍ ഉലച്ചില്‍.

മകം: ധനപരമായി അനുകൂല വാരം. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ധിക്കും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം.

പൂരം: ഭൂമിയില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വ്യവഹാര വിജയം നേടും. സ്വജനങ്ങളില്‍ നിന്നുള്ള സഹായം വര്‍ദ്ധിക്കും. പ്രശ്‌നപരിഹാരത്തിനായി അലച്ചില്‍ വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. തൊഴിലില്‍ സ്‌ഥലംമാറ്റം ഉണ്ടാകും.

ഉത്രം: വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമമായ മാറ്റങ്ങള്‍. അനാവശ്യമായ മാനസിക ഉത്‌ക്കണ്‌ഠ ശമിക്കും. പുതു വസ്‌ത്രലാഭത്തിന്‌ സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്ത്‌ മികച്ച നേട്ടം.

അത്തം: ധനപരമായി വാരം അനുകൂലമാണ്‌. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കും. യാത്രകള്‍ വേണ്ടിവരും. മാനസിക ഉന്മേഷം വര്‍ദ്ധിക്കും. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.

ചിത്തിര: ഭൂമി വില്‍പ്പനയിലൂടെ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പൊതുരംഗത്ത്‌ പ്രവര്‍ത്തന വിജയം കൈവരിക്കും. മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും.

ചോതി: അധിക യാത്രകള്‍ വേണ്ടിവരും. സാമ്പത്തികപരമായ വിഷമതകള്‍ തരണം ചെയ്യും. പുതിയ പദ്ധതികളില്‍ പണം മുടക്കും. ബിസിനസ്സില്‍ നിന്ന്‌ പ്രതീക്ഷിച്ച നേട്ടം തുടക്കത്തില്‍ ഉണ്ടാവില്ല. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

വിശാഖം: വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. ബന്ധുജനങ്ങളെ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും.

അനിഴം: അത്യാവശ്യത്തിന്‌ സുഹൃത്തുക്കളില്‍ നിന്ന്‌ പണം കടം വാങ്ങേണ്ടിവരും. വാതജന്യ രോഗബാധയ്‌ക്ക് സാദ്ധ്യത. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം യാത്രകള്‍ വേണ്ടിവരും.

തൃക്കേട്ട: പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടും. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. താല്‍ക്കാലിക ജോലികള്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ലഭിക്കാം.

മൂലം: ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക വിഷമതകള്‍ നേരിടും. വിവാഹ ആലോചന തീരുമാനത്തിലെത്തും. സുഹൃദ്‌ബന്ധങ്ങളില്‍ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. തൊഴില്‍പരമായി അനുകൂല വാരം.

പൂരാടം: സ്വന്തം പ്രവര്‍ത്തനത്താല്‍ അന്യരുടെ വെറുപ്പ്‌ സമ്പാദിക്കും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ബിസിനസ്സില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിനുള്ള അംഗീകാരം കിട്ടും.

ഉത്രാടം: തൊഴില്‍പരമായ അലച്ചില്‍ വര്‍ധിക്കും. അന്യരുടെ പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം മാറ്റിവച്ച കാര്യങ്ങള്‍ വീണ്ടും തുടങ്ങുന്നതിന്‌ സാധിക്കും. ബന്ധുജന ഗുണം വര്‍ധിക്കും. സ്വദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും.

തിരുവോണം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തികനേട്ടം ഉണ്ടാവുന്ന കാലമാണ്‌. വ്യവഹാരങ്ങളില്‍ വിജയം. കുടുംബ സമ്മത യാത്രകള്‍ വേണ്ടിവരും. സന്താനങ്ങളെക്കൊണ്ട്‌ നേട്ടങ്ങള്‍. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

അവിട്ടം: വിശ്രമം കുറയും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം വന്നുചേരും. യാത്രകള്‍ വഴി നേട്ടം. വാഹനത്തിന്‌ അവിചാരിതമായ അറ്റകുറ്റപണികള്‍ വേണ്ടിവരും. തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

ചതയം: ജീവിതപങ്കാളിവഴി നേട്ടം. ബന്ധുജന സന്ദര്‍ശനം നടത്തും. സ്വപ്രയത്നത്താല്‍ കാര്യവിജയം. അവിചാരിത നേട്ടങ്ങള്‍ മനഃ സന്തോഷം നല്‍കും. തൊഴില്‍പരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

പൂരൂരുട്ടാതി: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. അണുബാധ, കര്‍ണ്ണരോഗം ഇവയ്‌ക്ക് സാദ്ധ്യത. ബന്ധുജനങ്ങളെ കൊണ്ടുളള ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാസ സ്‌ഥാന മാറ്റത്തിന്‌ സാധ്യത. പ്രധാന തൊഴിലില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വരും.

ഉത്രട്ടാതി: പുതിയ സംരംഭങ്ങളില്‍ വിജയങ്ങള്‍ ഉണ്ടാവും. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‌ക്കാലിക ജോലി സ്‌ഥിരപ്പെടും.

രേവതി: സുഹൃത്തുക്കളില്‍ നിന്നുള്ള പ്രതികൂല പെരുമാറ്റം മനോവിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. ബന്ധുജനങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കടം നല്‍കിയിരുന്ന തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 23 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW