Tuesday, August 20, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.36 AM

കരസേനയില്‍ 150 ഡോക്‌ടര്‍

എംബിബിഎസുകാര്‍ക്ക്‌ ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ സര്‍വീസില്‍ അവസരം. ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ ഉടന്‍ വിജ്‌ഞാപനമുണ്ടാകും. സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 21.
ഒഴിവ്‌: ഏകദേശം 150(പുരുഷന്മാര്‍-135. സ്‌ത്രീകള്‍-15)
യോഗ്യത: 1956 ഐഎം.സി ആക്‌ടിലെ ഫസ്‌റ്റ്/സെക്കന്‍ഡ്‌ ഷെഡ്യൂളിലെ പാര്‍ട്ട്‌-2-ല്‍ പറഞ്ഞിരിക്കുന്ന മെഡിക്കല്‍ യോഗ്യത. സംസ്‌ഥാന മെഡിക്കല്‍ കൗണ്‍സില്‍/എംസിഐ/എന്‍ബിഇ സ്‌ഥിരം റജിസ്‌ട്രേഷനുണ്ടായിരിക്കണം. അപേക്ഷകര്‍ ആദ്യത്തെയോ രണ്ടാമത്തെയോ ചാന്‍സില്‍ എംബിബിഎസ്‌ പാസായവരാകണം.
2019 ജൂണ്‍ 30-ന്‌ പരീക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം: 2019 ഡിസംബര്‍ 31-ന്‌ 45 വയസ്‌ തികയരുത്‌.തെരഞ്ഞെടുപ്പ്‌: ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷാഫീസ്‌: 200 രൂപ. ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേന ഓണ്‍ലൈനായി ഫീസ്‌ അടയ്‌ക്കണം. വിശദവിവരങ്ങള്‍ വിജ്‌ഞാപനത്തില്‍ ലഭിക്കും. അപേക്ഷിക്കേണ്ടവിധം:www.amcsscentry.gov.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തണം. ജൂണ്‍ 22 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. റജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുന്നതിനു മുന്‍പ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനത്തിലെ വ്യവസ്‌ഥകളും നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കണം.
വിശദവിവരങ്ങള്‍ക്ക്‌
വെബ്‌സൈറ്റ്‌ www.amcsscentry.gov.in

Ads by Google
Sunday 23 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW