Wednesday, August 21, 2019 Last Updated 20 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.12 AM

ഡ്രസിങ്‌ റൂമില്‍വച്ച്‌ ട്രംപ്‌ കടന്നുപിടിച്ചെന്ന്‌ എഴുത്തുകാരി

uploads/news/2019/06/316770/in2.jpg

വാഷിങ്‌ടണ്‍ ഡി.സി: തൊണ്ണൂറുകളുടെ മധ്യത്തില്‍ ന്യൂയോര്‍ക്ക്‌ ലക്ഷ്വറി ഡിപാര്‍ട്ട്‌മെന്റ്‌ സ്‌റ്റോറിലെ ഡ്രസിങ്‌ റൂമില്‍വച്ച്‌ ഡോണള്‍ഡ്‌ ട്രംപ്‌ തന്നെ കടന്നുപിടിച്ചെന്ന്‌ അമേരിക്കന്‍ എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍. റിയല്‍ എസ്‌റ്റേറ്റ്‌ വമ്പനായ ട്രംപിനെതിരേ പരാതിപ്പെടാന്‍ ഭയന്നതുകൊണ്ടാണ്‌ അന്നു വിവരം പുറത്തുവിടാതിരുന്നതെന്നും "എല്‍ ഫാഷന്‍" മാസികയുടെ മുന്‍ എഴുത്തുകാരി എലിസബത്ത്‌ ജീന്‍ കരോള്‍.
"വാട്ട്‌ ഡു വി നീഡ്‌ മെന്‍ ഫോര്‍" എന്ന പേരില്‍ പുറത്തിറക്കുന്ന തന്റെ പുസ്‌തകത്തിലാണ്‌ കരോള്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരേ ആരോപണശരം എയ്യുന്നത്‌. തന്റെ പെണ്‍സുഹൃത്തിനു സമ്മാനിക്കാനുള്ള വസ്‌ത്രം വാങ്ങാന്‍ ട്രംപ്‌ എത്തിയപ്പോഴായിരുന്നു അതിക്രമം. 23 വര്‍ഷം മുമ്പാണത്‌. അന്നു തനിക്ക്‌ 52 വയസായിരുന്നു. തെരഞ്ഞെടുത്ത ഉടുപ്പില്‍ ഒന്ന്‌ ഇട്ടുനോക്കാന്‍ ട്രംപ്‌ പറഞ്ഞു. ഇതിനായി ട്രസിങ്‌ റൂമില്‍ കയറിയപ്പോള്‍ ട്രംപ്‌ ബലപ്രയോഗം നടത്തിയെന്നും ഭിത്തിയിലേക്കു ചേര്‍ത്തു കടന്നുപിടിച്ചെന്നുമാണ്‌ കരോളിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍, ആരോപണം ട്രംപ്‌ നിഷേധിച്ചു. ഡെമോക്രാറ്റുകള്‍ ആരും ഈ കള്ളപ്പരാതിയില്‍ വിശ്വസിക്കരുതെന്നും ട്രംപ്‌ അഭ്യര്‍ഥിച്ചു.

Ads by Google
Sunday 23 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW