Saturday, August 24, 2019 Last Updated 23 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.11 AM

ഇറാന്‍: ട്രംപും മുഹമ്മദ്‌ ബിന്‍ സല്‍മാനും ചര്‍ച്ച നടത്തി

വാഷിങ്‌ടണ്‍: ഇറാന്‍ വിഷയത്തില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനും ഫോണിലൂടെ ചര്‍ച്ച നടത്തി. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചുവീഴ്‌ത്തിയ പശ്‌ചാത്തലത്തിലായിരുന്നു ചര്‍ച്ച. പശ്‌ചിമേഷ്യയില്‍ സമാധാനവും സ്‌ഥിരതയും ഉറപ്പാക്കുന്നതില്‍ സൗദി അറേബ്യയുടെ പങ്കും രാജ്യാന്തര എണ്ണ വിപണിയിലെ ചലനങ്ങളും ചര്‍ച്ചാവിഷയങ്ങളായി.
അമേരിക്കയുടെ ചാരവിമാനമാണ്‌ വീഴ്‌ത്തിയതെന്നാണ്‌ ഇറാന്റെ അവകാശവാദം. എന്നാല്‍ രാജ്യാന്തരസമുദ്രമേഖലയില്‍ ഇറാന്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നാണ്‌ അമേരിക്ക ആരോപിക്കുന്നത്‌.

Ads by Google
Sunday 23 Jun 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW