Thursday, August 22, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.11 AM

ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന്‌ ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണിയും ആക്രമണവും ശക്‌തമായി നേരിടാന്‍ തയാറാണെന്ന്‌ ഇറാന്റെ പ്രഖ്യാപനം. ആളില്ലാവിമാനം (ഡ്രോണ്‍) വെടിവച്ചിട്ട ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചെങ്കിലും തല്‍ക്കാലം വേണ്ടെന്നുവയ്‌ക്കുകയായിരുന്നു എന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ വെളിപ്പെടുത്തിയതിനു പിന്നാലെയാണ്‌ ഇറാന്റെ പ്രതികരണം.
ഇറാനില്‍ മൂന്നിടത്ത്‌ ആക്രമണം നടത്താനായിരുന്നു യു.എസ്‌. പദ്ധതി. 150 പേരെങ്കിലും കൊല്ലപ്പെടുമെന്നു ബോധ്യപ്പെട്ടതിനാല്‍ ആക്രമണത്തിനു നിശ്‌ചയിച്ച സമയത്തിനു 10 മിനിറ്റ്‌ മുമ്പ്‌ ഒഴിവാക്കുകയായിരുന്നെന്നും ട്രംപ്‌ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ചര്‍ച്ചയ്‌ക്കു തയാറാണെന്ന്‌ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തു.
"അമേരിക്ക എന്തു തീരുമാനവുമെടുക്കട്ടെ. തങ്ങളുടെ അതിര്‍ത്തി ലംഘിക്കാന്‍ അനുവദിക്കില്ല. ഭീഷണിയോ ആക്രമണമോ എന്തുമാകട്ടെ, ശക്‌തമായി തിരിച്ചടിക്കും" ഇറാന്റെ വിദേശകാര്യ വക്‌താവ്‌ അബ്ബാസ്‌ മൂസാവിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട്‌ ചെയ്‌തു.
യുദ്ധക്കൊതിയില്ലെന്നു ട്രംപും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന്‌ ഇറാനും ആവര്‍ത്തിച്ചതോടെ ആശങ്ക തുടരുകയാണ്‌. ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അമേരിക്കയ്‌ക്കു സര്‍വനാശം വരുത്തുമെന്ന്‌ ഇറാന്‍ സേനാവക്‌താവ്‌ അബുള്‍ഫസല്‍ ഷെകാര്‍ച്ചി തുറന്നടിച്ചു.

Ads by Google
Sunday 23 Jun 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW