Saturday, June 22, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.53 PM

ഭാര്യയേയും മൂന്ന് കുട്ടികളെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു ; രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെയും കഴുത്തില്‍ കത്തിവെച്ചു

uploads/news/2019/06/316684/crime.jpg

ഡല്‍ഹി: രണ്ടു മാസം പ്രായമുള്ള മകള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെയം ഭാര്യയേയും 35 കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ നടന്ന സംഭവത്തില്‍ ഉപേന്ദ്ര ശുക്‌ള എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യാ മാതാവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ അയല്‍ക്കാരെ അറിയിക്കുകയും അയല്‍ക്കാര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു.

സ്വകാര്യ ട്യൂട്ടറായ ഉപേന്ദ്രയെ ഇതേ മുറിയില്‍ മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഈ വീട്ടിലെ തന്നെ മറ്റൊരു മുറിയിലാണ് ഭാര്യാമാതാവും കഴിഞ്ഞിരുന്നത്്. കഴുത്തറുത്ത നിലയിലായിരുന്നു ഭാര്യയുടേയും പിഞ്ചുകുഞ്ഞുങ്ങളായ മക്കളുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മൂത്ത മകള്‍ക്ക് ഏഴു വയസ്സായിരുന്നു. രണ്ടു വയസ്സിന് ഇളയ സഹോദരനാണ് അടുത്തത്. ഏറ്റവും ഇളയത് രണ്ടു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ്.

സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന ഉപേന്ദ്ര കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മെഹ്‌റാവ്‌ലിയില്‍ കുടുംബമായി താമസിച്ചിരുന്ന ഉപേന്ദ്ര സ്വകാര്യ ട്യൂഷന്‍ എടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. രാവിലെ ഏഴു മണിയോടെയാണ് വിവരം പുറത്തുള്ളവര്‍ അറിഞ്ഞത്. 7.10 ന് ഡിസിപി വിജയകുമാറിനെ അയല്‍ക്കാരില്‍ ചിലര്‍ വിളിച്ചാണ് വിവരം പറഞ്ഞത്്. എല്ലാവരേയും രാത്രി തന്നെയായിരുന്നു ഉപേന്ദ്ര കൊലപ്പെടുത്തിയത്്. താനാണ് കുറ്റകൃത്യം ചെയ്തതെന്ന് മൃതദേഹങ്ങളുടെ തൊട്ടടുത്ത് കിടന്ന ഒരു കുറിപ്പില്‍ ഇയാള്‍ എഴുതിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയൂം കണ്ടെത്തിയിട്ടുണ്ട്്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW