Sunday, August 18, 2019 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.31 PM

പ്രവാസിയായ യുവാവിന്റെ ഭാര്യയുമായി അവിഹിതബന്ധം, യുവതിയുടെ സഹോദരനും സംഘവും ചേര്‍ന്ന് രഹസ്യകാമുകനെ വെട്ടിക്കൊന്നു

Man hacked

ഹൈദരാബാദ്: 30കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഹൈദരാബാദിലെ വെമുലവാദയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തെ വിവാഹിതയായ സ്ത്രീയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിദേശത്തായ ഈ യുവതിയുമായി യുവാവിന് ബന്ധമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയുടെ സഹോദരനും സംഘവും ഇയാളെ കൊലപ്പെടുത്തിയത്.

നഗുല രവി എന്നയാളാണ് കൊല്ലപ്പെട്ടത്. വെമുലവാഡയില്‍ ബാര്‍ബര്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. അവിവാഹിതനായ ഇയാളും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവരും രണ്ട് മതമായതിനാല്‍ ബന്ധുക്കള്‍ വിവാഹത്തിന് വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയെ പ്രവാസിയായ ഒരു യുവാവുമായുള്ള വിവാഹം ബന്ധുക്കള്‍ നടത്തി.

എന്നാല്‍ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടര്‍ന്നു. ദുബായിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. വിവാഹ ശേഷവും യുവതിയുമായി നഗുലയ്ക്ക് ബന്ധമുള്ളതായി യുവതിയുടെ സഹോദരനും ബന്ധുക്കളും മനസിലാക്കി. ഇവര്‍ നഗുലിന് താക്കീത് നല്‍കി. എന്നാല്‍ യുവതിയും നഗുലയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതറിഞ്ഞ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും കൂടി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നഗുലനെ അക്രമിക്കുകയായിരുന്നു. നഗുലന്റെ സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം വെച്ചാണ് അക്രമണം ഉണ്ടായത്. തന്റെ ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നഗുലിനെ മൂവര്‍ സംഘം ചേര്‍ന്ന് അരിവാളിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നഗുല മരിച്ചു. പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW