Tuesday, August 20, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 09.43 AM

രണ്ട് വര്‍ഷത്തോളം അഞ്ച് വയസ്സുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; പിടിയിലായത് അമ്മയുടെ പരാതിയില്‍

molesting daughter

ഹൈദരാബാദ്: മകളെ രണ്ട് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. ഹൈദരാബാദിലെ നെരെദ്‌മെദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.

പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്ന വിവരം അമ്മയ്ക്ക് അറിവില്ലായിരുന്നെന്നാണ് വിവരം.

പ്രതിയായ കുട്ടിയുടെ പിതാവ് മദ്യപാനി ആയിരുന്നെന്നും, മദ്യപിച്ചെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Saturday 22 Jun 2019 09.43 AM
Ads by Google
Loading...
LATEST NEWS
TRENDING NOW