Tuesday, August 20, 2019 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.57 AM

വിജയത്തുടര്‍ച്ചയ്‌ക്ക്

uploads/news/2019/06/316631/1.jpg

സതാംപ്‌ടണ്‍: ലോകകപ്പില്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ ടീം ഇന്ത്യ ഇന്ന്‌ വീണ്ടും കളത്തില്‍. എതിരാളികള്‍ പോയിന്റ്‌ പട്ടികയില്‍ അവസാന സ്‌ഥാനക്കാരായ അഫ്‌ഗാനിസ്‌ഥാന്‍. കളിച്ച മത്സരങ്ങളിലെല്ലാം ആധികാരിക ജയത്തോടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണു നിലപ്പട. മറുവശത്ത്‌ അഫ്‌ഗാനാകട്ടെ കഴിഞ്ഞദിവസം ഇംഗ്ലണ്ടില്‍നിന്നേറ്റ പ്രഹരത്തിന്റെ ആഘാതത്തിലും.
സതാംപ്‌ടണില്‍ ഉച്ചകഴിഞ്ഞു മൂന്നു മുതലാണു കളി. ബാറ്റിങ്ങിലും ബൗളിങ്ങിലും യാതൊരു തലവേദനയും ക്യാപ്‌റ്റന്‍ കോഹ്ലിക്കില്ല. പ്രതിഭാ സമ്പന്നരില്‍നിന്ന്‌ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതു മാത്രമായിരിക്കും കോഹ്ലിയെ അലട്ടുന്നത്‌. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരുക്കേറ്റു പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനു പകരം കഴിഞ്ഞ കളിയില്‍ രോഹിത്‌ ശര്‍മയ്‌ക്കു കൂട്ടായെത്തിയ കെ.എല്‍. രാഹുലിന്റെ അര്‍ധസെഞ്ചുറി പ്രകടനം ഓപ്പണര്‍സ്‌ഥാനം ഉറപ്പിക്കുന്നതായിരുന്നു. രണ്ടു സെഞ്ചുറിയുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാമതാണു രോഹിത്‌. മൂന്നാമനായിറങ്ങുന്ന ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌്ലിയും ഉജ്വല ഫോമിലാണ്‌.
ആദ്യം ബാറ്റിങ്ങിനിറങ്ങി മികച്ച തുടക്കം ലഭിച്ചാല്‍ നാലാമനായി ഹാര്‍ദിക്‌ പാണ്ഡ്യയെത്തും. ധവാനു പകരം ടീമിലെത്തിയ ഋഷഭ്‌ പന്തിന്‌ അവസാന പതിനൊന്നില്‍ ഇടം ലഭിക്കുമോയെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. ധോണിയും കേദാര്‍ ജാദവും ഉള്‍പ്പെട്ട മധ്യനിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതു മാത്രമാണ്‌ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ലോകകപ്പിലെ ആദ്യമത്സരത്തില്‍ തിളങ്ങിയ ഓള്‍റൗണ്ടര്‍ വിജയ്‌ ശങ്കറിനേറ്റ പരുക്ക്‌ സാരമുള്ളതല്ലെന്നതു കോഹ്ലിക്ക്‌ ആശ്വാസം പകരുന്നു. ശങ്കറിനു വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ആ സ്‌ഥാനത്തേക്കു പരിഗണിക്കപ്പെടുക പന്തും ദിനേഷ്‌ കാര്‍ത്തിക്കുമായിരിക്കും. സ്‌പിന്‍, പേസ്‌ വിഭാഗവും മിന്നുന്ന ഫോമിലാണ്‌. ഭുവനേശ്വറിന്റെ പരുക്ക്‌ മുഹമ്മദ്‌ ഷാമിക്ക്‌ അവസരമേകും.
മറുവശത്ത്‌ അഫ്‌ഗാനിസ്‌ഥാനാകട്ടെ ഇംഗ്ലണ്ടിനെതിരായ മത്സരം മറക്കാനുള്ള ശ്രമത്തിലാണ്‌. റാഷിദ്‌ ഖാന്‍ ഉള്‍പ്പെട്ട ബൗളിങ്‌നിര ഒയിന്‍ മോര്‍ഗന്റെയും സംഘത്തിന്റെയും ബാറ്റിങ്‌ മികവില്‍ നിലംപരിശായെങ്കിലും തങ്ങളുടേതായ ദിവസം വെല്ലുവിളി തീര്‍ക്കാന്‍ പോന്നവരാണ്‌. ഇംഗ്ലണ്ടിനെതിരേ ബൗളിങ്‌ പരാജയപ്പെട്ടിട്ടും 50 ഓവറും ബാറ്റ്‌ ചെയ്‌ത് എട്ടു വിക്കറ്റിന്‌ 251 റണ്ണെന്ന തരക്കേടില്ലാത്ത സ്‌കോര്‍ കുറിച്ചത്‌ അവരുടെ പോരാട്ടവീര്യത്തിനു തെളിവാണ്‌.

Ads by Google
Saturday 22 Jun 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW