Friday, August 23, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

35-ാമത്‌ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗം , വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: ജി.എസ്‌.ടി. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്‌റ്റ് വരെ നീട്ടാനും, ആധാര്‍ വഴി ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ എളുപ്പത്തിലാക്കാനും 35-ാമത്‌ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. രണ്ടാം തവണ അധികാരത്തിലേറിയ മോഡി സര്‍ക്കാരിന്റെ ആദ്യ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. മിസോറാം, തെലങ്കാന, കര്‍ണാടക, സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
യോഗത്തില്‍ നിരവധി തീരുമാനങ്ങള്‍ എടുത്തതായി റെവന്യൂ സെക്രട്ടറി അജയ്‌ ഭൂഷന്‍ പറഞ്ഞു. ജി.എസ്‌.ടിയുടെ ലാഭ-വിരുദ്ധ അതേറിറ്റിയുടെ കാലാവധി രണ്ടു വര്‍ഷത്തേയ്‌ക്കു നീട്ടാന്‍ ജി.എസ്‌.ടി. കൗണ്‍സില്‍ തീരുമാനിച്ചതായും അജയ്‌ ഭൂഷന്‍ പറഞ്ഞു.
ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ജി.എസ്‌.ടി. നിരക്ക്‌ 12 ശതമാനത്തില്‍നിന്നു 5 ശതമാനമായി കുറയ്‌ക്കാനുള്ള നിര്‍ദേശം ഫിറ്റ്‌മെന്റ്‌ കമ്മിറ്റിയിലേക്ക്‌ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക്‌ ബില്ലിങ്ങ്‌ നടപ്പിലാക്കാനും മള്‍ട്ടിപ്ലക്‌സുകളില്‍ ഇ-ടിക്കറ്റിങ്‌ സംവിധാനം ഏര്‍പ്പെടുത്താനും ജി.എസ്‌.ടി. കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌.
ജി.എസ്‌.ടി. പ്രകാരം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂണ്‍ 30 ല്‍ നിന്നു ആഗസ്‌റ്റ്‌ 30 ലേക്കു നീട്ടി. പുതിയ ജി.എസ്‌.ടി. റിട്ടേണ്‍ ഫയലിങ്‌ സംവിധാനം 2020 ജനുവരി ഒന്നുമുതല്‍ ബാധകമായിരിക്കുമെന്നും ഭൂഷന്‍ വ്യക്‌തമാക്കി.
ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി നിരവധി രേഖകള്‍ ഹാജരാക്കിയിരുന്ന അവസ്‌ഥ മാറുകയാണെന്നും ഇനി മുതല്‍ ഇതിനായി ആധാര്‍ ഉപയോഗിക്കാമെന്നും, ആധാര്‍ ഉപയോഗിക്കുന്നതിലൂടെ വ്യാപാരികള്‍ക്കും വ്യാപാരരംഗത്തിനും നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നും ദൂഷന്‍ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി മാറ്റങ്ങള്‍ക്കാണ്‌ ജി.എസ്‌.ടി. കൗണ്‍സില്‍ അംഗീകാരം നല്‍കിയത്‌.
രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍നിന്നു 40 ലക്ഷമായി ഉയര്‍ത്തി. മുമ്പ്‌ ഇത്‌ വിജ്‌ഞാപനത്തിലൂടെയായിരുന്നെന്നും ഇപ്പോള്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം അറിയിച്ചു.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW