Saturday, August 24, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

ഓഹരി വിപണിയില്‍ ഇടിവ്‌

uploads/news/2019/06/316567/f1.jpg

മുംബൈ: ഓഹരി വിപണി നഷ്‌ടത്തില്‍ ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ് 407.14 പോയിന്റ്‌ താഴ്‌ന്ന് 39194.49 ലും നിഫ്‌റ്റി 107.70 പോയിന്റ്‌ നഷ്‌ടത്തില്‍ 11724.10 ലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
ബി.എസ്‌.ഇയിലെ 1166 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1310 ഓഹരികള്‍ നഷ്‌ടത്തിലായി. വാഹനം, ഫാര്‍മ, ഊര്‍ജം, ലോഹം, ഐ.ടി, ഇന്‍ഫ്രാ, എഫ്‌.എം.സി.ജി. തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ്‌ പ്രധാനമായും നഷ്‌ടത്തിലായത്‌. പൊതുമേഖല ബാങ്കുകള്‍ നേട്ടമുണ്ടാക്കി.
യു.പി.എല്‍, ടെക്‌ മഹീന്ദ്ര, ഇന്ത്യബുള്‍സ്‌ ഹൗസിങ്‌, ഹിന്‍ഡാല്‍കോ, എസ്‌.ബി.ഐ, വേദാന്ത, സിപ്ല, എം ആന്‍ഡ്‌ എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. യെസ്‌ ബാങ്ക്‌, മാരുതി സുസുകി, എച്ച്‌.ഡി.എഫ്‌.സി, ഹീറോ മോട്ടോര്‍കോര്‍പ്‌, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ഐ.ഒ.സി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്‌, ടി.സി.എസ്‌, എച്ച്‌.സി.എല്‍. ടെക്‌, ഐ.ടി.സി. തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഇറാനെതിരായ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങളും ആഗോള വ്യാപാര സംഘര്‍ഷങ്ങളും ആഭ്യന്തര, ആഗോള സൂചികകള്‍ കുത്തനെ ഇടിയാന്‍ കാരണമായി.
അതേസമയം നധമന്ത്രി നിര്‍മലാ സീതാരാമന്റെ ആദ്യ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തിന്റെ ഫലമെന്തെന്നറിയാനുള്ള ആഭ്യന്തര വിപണിയുടെ ജാഗ്രതയും വിപണിയില്‍ പ്രതിഫലിച്ചു.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW