Saturday, August 24, 2019 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

ആയുര്‍വേദ നഴ്‌സിങ്‌ പഠനത്തിനും ചികിത്സയ്‌ക്കും സൗഖ്യ

തൊടുപുഴ: ആയുര്‍വേദ ചികിത്സയിലും പഞ്ചകര്‍മ, യോഗ പരിശീലനത്തിലും ജനശ്രദ്ധയും വിശ്വാസവും പ്രശസ്‌തിയുമാര്‍ജിച്ച സ്‌ഥാപനമാണ്‌ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ കേന്ദ്ര ഗവമെന്റ്‌ അംഗീകൃത ബി.എസ്‌.എസ്‌. പഞ്ചകര്‍മ്മ ആന്‍ഡ്‌ യോഗ ട്രെയ്‌നിംഗ്‌ സെന്റര്‍. നാലു പതിറ്റാണ്ടിലേറെ ചികിത്സാ പാരമ്പര്യമുള്ള റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. യു.എം. ഇന്ദിരയുടെ നേതൃത്വത്തില്‍ ആയുര്‍വേദ വൈദ്യശാസ്‌ത്രത്തിന്റെ പരിശുദ്ധിയും മൂല്യവും കാത്തുസംരക്ഷിച്ചും തനിമ നിലനിര്‍ത്തിയും ചികിത്സ നിര്‍വഹച്ചുപോരുന്നു. തിരുമ്മല്‍, കിഴി, പിഴിച്ചില്‍, ധാര, വസ്‌തി, നസ്യം തുടങ്ങിയ ചികിത്സകള്‍ ഡോക്‌ടര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്യനിഷ്‌ഠയോടെ ചെയ്‌തുവരുന്നു. വിപുലമായ ഒ.പി, ഐ.പി. സൗകര്യം. ശാന്തമായ അന്തരീക്ഷം, പരിചയസമ്പന്നരും സേവന തല്‍പരരുമായ പരിചാരകര്‍ ഇവയെല്ലാം സൗഖ്യയുടെ പ്രത്യേകതകളാണ്‌.
കേന്ദ്ര ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്‌.എസ്‌. ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ്‌ യോഗ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സാണ്‌ ഇവിടെ പഠിപ്പിക്കുന്നത്‌. ഇടുക്കി ജില്ലയിലെ ഏറ്റവും നല്ല ബി.എസ്‌.എസ്‌. സെന്ററിനുള്ള ഭാരത്‌ സേവക്‌ സമാജിന്റെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മുന്‍ മന്ത്രി എം.എം. ഹസന്‍ തിരുവനന്തപുരത്ത്‌ സൗഖ്യക്ക്‌ നല്‍കി. ആയുര്‍വേദ നഴ്‌സിങിനൊപ്പം പഞ്ചകര്‍മ, ഫാര്‍മസി, മാസിയര്‍, യോഗ, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, സ്‌കിന്‍ കെയര്‍, സ്‌പോക്കണ്‍ ഹിന്ദി എന്നിവയെലല്ലാം ഒരേ കോഴ്‌സില്‍ വിദഗ്‌ധമായി ഇവിടെ പഠിപ്പിക്കുന്നു. പ്രഗത്ഭരായ ഡോക്‌ടര്‍മാരാണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.
എസ്‌.എസ്‌.എല്‍.സി. യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇവിടെ അഡ്‌മിഷന്‍ ലഭിക്കും. പെണ്‍കുട്ടികള്‍ക്ക്‌ താമസവും ഭക്ഷണവും ഹോസ്‌പിറ്റലിന്റെ ഉത്തരവാദിത്വത്തില്‍ ലഭിക്കും. റിട്ട്‌ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. യു.എം. ഇന്ദിര ചീഫ്‌ ഫിസിഷ്യനായും ഡോ. ആല്‍ഫിന്‍ ആന്റണി ബി.എ.എം.എസ്‌. എന്നിവര്‍ ചികിത്സകള്‍ക്കും പഞ്ചകര്‍മ പഠനത്തിനും നേതൃത്വം നല്‍കുന്നു. ആയുര്‍വേദ നഴ്‌സിങിന്റെ അടുത്ത ബാച്ചിലേക്ക്‌ അഡ്‌മിഷന്‍ ആരംഭിച്ചു.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW