Saturday, August 24, 2019 Last Updated 37 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

ടേക്ക്‌ ഓഫ്‌ ചെയ്‌ത് വ്യോമയാന മേഖല

ന്യൂഡല്‍ഹി: ഏപ്രിലില്‍ നേരിട്ട ഇടിവ്‌ നികത്തി വ്യോമയാന മേഖല. മേയ്‌ മാസ ത്തില്‍ 2.96 ശതമാന വര്‍ധനയാണ്‌ ആഭ്യന്തര സെക്‌ടറില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്‌ക്കുണ്ടായത്‌.
ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 4.5 ശതമാനത്തിലധികം വാര്‍ഷിക ഇടിവ്‌ രേഖപ്പെടുത്തിയിരുന്നു. ജെറ്റ്‌ എയര്‍വേസിന്റെ അടച്ചുപൂട്ടലാണ്‌ ഇന്ത്യന്‍ വ്യോമയാന മേഖലയ്‌ക്ക് പ്രതിസന്ധിയായത്‌. ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര വ്യോമയാന വിപണിയില്‍ 49 ശതമാനം വിപണി വിഹിതവുമായി മേയ്‌ മാസത്തില്‍ ഇന്‍ഡിഗോ തന്നെയാണ്‌ മുന്നില്‍. സ്‌പൈസ്‌ ജെറ്റാണ്‌ രണ്ടാം സ്‌ഥാനത്തുളളത്‌.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW