Friday, August 23, 2019 Last Updated 27 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.29 AM

സംസ്‌ഥാന സഹകരണബാങ്കിന്‌ സര്‍വകാല നേട്ടം

തിരുവനന്തപുരം: സംസ്‌ഥാന സഹകരണബാങ്കിന്‌ ചരിത്രനേട്ടം. ബാങ്കിന്റെ ബിസിനസ്‌ ടേണ്‍ഓവര്‍ 15,432 കോടി രൂപയിലെത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 281.91 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനായി. ഇത്‌ സര്‍വകാല റെക്കാഡാണ്‌.
2001-06 കാലത്തെ ബാങ്ക്‌ ഭരണസമിതി അനുവദിച്ച ക്രമരഹിതവും അഴിമതി നിറഞ്ഞതുമായ വായ്‌പകളെത്തുടര്‍ന്ന്‌ അറ്റനഷ്‌ടത്തിലായ ബാങ്ക്‌ സമ്പൂര്‍ണമായും സഞ്ചിതനഷ്‌ടം നികത്തി അറ്റലാഭം നേടുന്നത്‌ ഇപ്പോഴാണെന്നും മന്ത്രി പറഞ്ഞു.
ബാങ്കിന്റെ അറ്റലാഭം 72.39 കോടി രൂപയാണ്‌. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി 3.16 ശതമാനമായി കുറഞ്ഞു. അറ്റനിഷ്‌ക്രിയ ആസ്‌തി 1.43 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. സഞ്ചിതനഷ്‌ടം സമ്പൂര്‍ണമായി നികത്താനായതിലൂടെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന ലാഭക്ഷമതയും മൂലധന പര്യാപ്‌തതയുമുള്ള സംസ്‌ഥാന സഹകരണ ബാങ്കായി കേരള സംസ്‌ഥാന സഹകരണബാങ്ക്‌ മാറി. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്‌ഥാന സഹകരണബാങ്കുകളുടെ ശരാശരി ലാഭം 31 കോടി രൂപ മാത്രമാണ്‌. റിസര്‍വ്‌ബാങ്ക്‌ മാനദണ്ഡമനുസരിച്ച്‌ ഒന്‍പതു ശതമാനം മൂലധനപര്യാപ്‌തതയാണ്‌ സംസ്‌ഥാന സഹകരണബാങ്കിന്‌ വേണ്ടതെങ്കില്‍ നിലവില്‍ മൂലധന പര്യാപ്‌തത 22.54 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷം കൊണ്ട്‌ നിക്ഷേപം 8945 കോടി ആയി. 2016-ല്‍ ഇത്‌ 6112 കോടി ആയിരുന്നു. 2016 ല്‍ 3412 കോടി രൂപ വായ്‌പ നല്‍കിയ സ്‌ഥാനത്ത്‌ ഇപ്പോള്‍ 6487 കോടി രൂപ നല്‍കി. എല്ലാവിധ ആധുനിക ബാങ്കിങ്‌ സേവനങ്ങളും നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക്‌ എം.ഡി. റാണി ജോര്‍ജ്‌, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാര്‍ എസ്‌. ഷാനവാസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Saturday 22 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW