Thursday, August 22, 2019 Last Updated 30 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.13 AM

സൗദിയില്‍ 5-ജി സേവനമെത്തി

uploads/news/2019/06/316491/in5.jpg

റിയാദ്‌ : സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്‌.ടി.സിയാണ്‌ വാണിജ്യാടിസ്‌ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്‌. സമാനതയില്ലാത്ത വേഗത്തിലുള്ള ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കാനാണു ശ്രമം.
പ്രധാന നഗരങ്ങളില്‍ മാത്രമാണു തുടക്കം. മൊബൈല്‍ വരിക്കാര്‍ക്കും ഗാര്‍ഹിക കണക്‌ഷന്‍കാര്‍ക്കും അതിവേഗ ഇന്റര്‍നെറ്റിന്റെ അഞ്ചാം തലമുറ സേവനം ലഭ്യമാകും. വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്‌ പശ്‌ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ആഗോളതലത്തിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും 5-ജി സാങ്കേതികവിദ്യാ വ്യാപനം വേഗത്തിലാക്കിയിട്ടുണ്ടെന്നും എസ്‌.ടി.സി: സി.ഇ.ഒ. എന്‍ജിനീയര്‍ നാസിര്‍ ബിന്‍ സുലൈമാന്‍ അല്‍നാസിര്‍ പറഞ്ഞു. വാര്‍ത്താവിനിമയ രംഗത്തു മാത്രമല്ല, ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും 5-ജി സാങ്കേതികവിദ്യ പ്രയോജനപ്പെടും.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Saturday 22 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW