Thursday, August 22, 2019 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.12 AM

1100 'വിദേശഭാര്യ'മാരെചൈനീസ്‌ പോലീസ്‌ രക്ഷപ്പെടുത്തി

ബീജിങ്‌: ചൈനയിലേക്ക്‌ അനധികൃതമായി കടത്തിയ 1100 വിദേശ വനിതകളെ പോലീസ്‌ രക്ഷപ്പെടുത്തി. ഭാര്യാ ജോലി എന്ന പേരില്‍ ദക്ഷിണ-കിഴക്കേഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മാര്‍, കംബോഡിയ, ലാവോസ്‌, വിയറ്റ്‌നാം, തായ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്‌ത്രീകളെയാണ്‌ ചൈനീസ്‌ പോലീസ്‌ വിഭാഗങ്ങള്‍ സംയുക്‌ത റെയ്‌ഡിലൂടെ രക്ഷപ്പെടുത്തിയത്‌.
ചൈനീസ്‌ സര്‍ക്കാരിന്റെ ദശാബ്‌ദങ്ങള്‍ നീണ്ട ഒരു കുടുംബം-ഒരു കുട്ടി എന്ന നയത്തിന്റെയും ദമ്പതികള്‍ ആണ്‍കുട്ടികള്‍ക്കു നല്‍കുന്ന പരിഗണനയുടെയും ഫലമായി ചൈനയില്‍ ആണ്‍-പെണ്‍ അനുപാതത്തില്‍ വലിയ അന്തരമാണുള്ളത്‌. നിലവില്‍ 33 മില്യണ്‍ യുവാക്കള്‍ക്കു പങ്കാളികളില്ല.
ഈ സാഹചര്യം ചൂഷണം ചെയ്‌താണ്‌ മനുഷ്യക്കടത്തു മാഫിയ ചൈനയിലേക്കു യുവതികളെ കയറ്റിയയ്‌ക്കുന്നതെന്നു പോലീസ്‌ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വ്യാജ വിവാഹങ്ങളിലൂടെയും വീട്ടുവേലയ്‌ക്കെന്ന രീതിയിലും ആയിരക്കണക്കിനു സ്‌ത്രീകളെ കടത്തിയതായും പോലീസ്‌ വെളിപ്പെടുത്തി.
ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞു അനധികൃതമായി താമസിച്ചുവന്ന 11 വിയറ്റ്‌നാമീസ്‌ യുവതികളെ പോലീസ്‌ പിടികൂടിയിരുന്നു. അനധികൃത വിവാഹ ഏജന്‍സി കടത്തിക്കൊണ്ടുവന്ന സ്‌ത്രീകളാണിതെന്നു പിന്നീട്‌ വ്യക്‌തമായതായി പോലീസ്‌ പറഞ്ഞു.
ഇത്തരത്തില്‍ കടത്തുന്ന സ്‌ത്രീകള്‍ക്കു 30000 മുതല്‍ ഏഴു ലക്ഷം രൂപവരെയാണ്‌ മാഫിയ വിലയിടുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഇത്തരത്തില്‍ ചൈനയിലേക്കു കടത്തുന്നുണ്ട്‌.

Ads by Google
Saturday 22 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW