Thursday, August 22, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 07.09 PM

മാത്യൂസ് കരകയറ്റി: ലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം

England vs Sri Lanka , World Cup 2019

ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ചുറിയുമായി ഏയ്ഞ്ചലോ മാത്യൂസ്( 115 പന്തില്‍ 85) നടത്തിയ പ്രകടനമാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടി.

മാത്യൂസിനു പുറമെ അവിഷ്‌ക ഫെര്‍ണാണ്ടോ( 39 പന്തില്‍ 49), കുശാല്‍ മെന്‍ഡിസ്( 68 പന്തില്‍ 29) എന്നിവര്‍ മാത്രമാണ് അല്‍പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദിമുകത് കരുണരത്‌നെ( ഒന്ന്), കുശാല്‍ പെരേര( രണ്ട്), ജീവന്‍ മെന്‍ഡിസ്( പൂജ്യം), ജനഞ്ജയ ഡിസില്‍വ( 47 പന്തില്‍ 29), തിസാര പെരേര(രണ്ട്), ഇസുരു ഉഡാന(ആറ്) ലസിത് മലിംഗ (ഒന്ന്), എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റാഷിദ് രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി.

നിലവില്‍ അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്ന് ഒരു ജയവുമായി നാല് പോയിന്റുമായി ശ്രീലങ്ക ആറാം സ്ഥാനത്താണ്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW