Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 03.48 PM

സൗ​ദി​യി​ല്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവിൽ വന്നു

uploads/news/2019/06/316453/Gulf210619c.jpg

റിയാദ് : സൗ​ദി​യി​ല്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവിൽ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സി ആണ് വാണിജ്യാടിസ്ഥാനത്തിൽ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. . വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​സേ​വ​നം ല​ഭ്യ​മാ​കു​o.

രാജ്യത്തെ ഏതാനും നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 5-ജി സേവനം വാണിജ്യാടിസ്ഥാനത്തിൽ ലഭിക്കും. മൊ​ബൈ​ല്‍ വ​രി​ക്കാ​ര്‍ക്കും ഗാ​ർ​ഹി​ക ക​ണ​ക്​​ഷ​നാ​യും സേ​വ​നം ല​ഭ്യ​മാ​കും. അ​തി​വേ​ഗ ഇ​ൻ​റ​ര്‍നെ​റ്റി​​െൻറ അ​ഞ്ചാം ത​ല​മു​റ​യാ​ണ് സൗ​ദി​യി​ലും ല​ഭ്യ​മാ​യ​ത്.

വയർലെസ് നെറ്റ്‌വർക്ക് പശ്ചാത്തല സൗകര്യങ്ങൾ എസ്.ടി.സി വികസിപ്പിച്ചിട്ടുണ്ടെന്നും ആഗോള തലത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും 5-ജി സാങ്കേതികവിദ്യാ വ്യാപനം വേഗത്തിലാക്കിയിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ എൻജിനീയർ നാസിർ ബിൻ സുലൈമാൻ അൽനാസിർ പറഞ്ഞു. സമാനതയില്ലാത്ത വേഗത്തിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് ശ്രമം.

എസ്.ടി.സിയുടെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ ലഭ്യമായ റൗട്ടർ ഉപയോഗിച്ചാണ് 5-ജി സേവനം ഉപയോക്താക്കൾ പ്രയോജനപ്പെടുത്തേണ്ടത്.
വാർത്താ വിനിമയ രംഗത്തു മാത്രമല്ല, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും 5-ജി സാങ്കേതികവിദ്യ പ്രയോജനപ്പെടും.

സൗദിയിലെ മറ്റു നഗരങ്ങളിലും പടിപടിയായി 5-ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് ശ്രമം തുടരുമെന്ന് എസ്.ടി.സി കമ്പനി സി.ഇ.ഒ എൻജിനീയർ നാസിർ ബിൻ സുലൈമാൻ അൽനാസിർ പറഞ്ഞു.

Ads by Google
Friday 21 Jun 2019 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW