Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 03.39 PM

പ്രവാസികലാകാരന്മാരുടെ സംഗീതആൽബം 'മൗനനൊമ്പരം' ജൂൺ 28ന് ദമ്മാമിൽ റിലീസ് ചെയ്യുo.

uploads/news/2019/06/316451/Gulf210619b.jpg

ദമ്മാം: സൗദിഅറേബ്യയിലെ ദമ്മാമിൽ പ്രവാസികളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീതആൽബം 'മൗനനൊമ്പരം' റിലീസിഗിനുള്ള അവസാന പണിപുരയിലാണ്. ജൂൺ 28ന് സംഗീതആൽബം റിലീസ് ചെയ്യപ്പെടും. വൈകുന്നെരം 4മണിക്ക് ബദർ അൽറാബി ഹാളിൽ വച്ചാണ് ആദ്യപ്രദർശനം..

നവയുഗം സാംസ്കാരിക വേദിയുടെ കേന്ദ്രകലാവേദി കൺവീനർ സഹീർഷ സംഗീതവും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ഈ സംഗീതആൽബത്തിന്റെ ഗാനരചന നിർവഹിച്ചിരിയ്ക്കുന്നത് നവയുഗം കേന്ദ്രകലാവേദി അംഗവും ഖോബാർ മേഖലാ കലാവിഭാഗം കൺവീനറുമായ ബിനുകുഞ്ചുവാണു.

നവയുഗം കേന്ദ്ര കലാവേദി അംഗങ്ങളായ ഷാഫി സഹ സംവിധാനവും, വിനോദ്‌ കുഞ്ചു ആർട്ട് വർക്കും നിർവ്വഹിച്ച ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കലാവേദി അംഗങ്ങളായ ചലചിത്ര പിന്നണി ഗായിക ജിൻഷാ ഹരിദാസും, രതീഷ് കല്യാണിയുമാണ്.

പ്രശസ്ത നിർമ്മാതാവായ ജോളി ലോനപ്പന്റെ ജോളിവുഡ് മൂവീസാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. സിബിൻ മാത്യുവും ഹരീഷും ക്യാമറ നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ, ദമ്മാമിലെ പ്രശസ്ത അഭിനേതാക്കളായ അർജുൻഭാസ്ക്കറും ഡോണയും അഭിനയിച്ചിരിക്കുന്നു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 21 Jun 2019 03.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW