Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 03.32 PM

സൗദിയില്‍ ആംബുലന്‍സ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

uploads/news/2019/06/316448/Gulf210619a.jpg

ദമാം : സൗദിയില്‍ ആംബുലന്‍സ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുല്‍ മുനീഫാണ് (29) മരിച്ചത്. ഹഫറല്‍ ബാത്തിനില്‍നിന്ന് ദമാം എയര്‍പോര്‍ട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലന്‍സാണ് ടയര്‍ പൊട്ടി മറിഞ്ഞത്.

കാര്‍ഗോ കമ്പനി ജീവനക്കാരനായ മുനീഫാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. ദമാം റോഡില്‍ കര്‍യത്തുല്‍ ഉലയ്യ സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സിലുണ്ടായിരുന്നത്.

വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയാണ് അപകടം. നാല് വര്‍ഷമായി യുവാവ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

കളത്തില്‍ അബ്ദുവിന്റെ മകനാണ് മരിച്ച മുനീഫ്. ഭാര്യ: സീനു. മൂന്ന് മാസം പ്രായമായ പെണ്‍കുട്ടിയുണ്ട്.

Ads by Google
Friday 21 Jun 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW