Sunday, August 18, 2019 Last Updated 58 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 02.54 PM

യോഗയിലൂടെ നടുവേദനയകറ്റാം

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, വിവരിക്കുന്നു
yoga

മലയാളികളില്‍ ഏറ്റവുമധികം കാണുന്ന ശാരീരിക അസ്വസ്ഥതകളില്‍ ഒന്നാണ് നടുവേദന. കാര്യമായ ചികിത്സക്കൊന്നും പോകാതെ ജീവിതകാലം മുഴുവന്‍ ഇതും പേറി നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നടുവേദന അകറ്റാന്‍ വ്യത്യസ്തമായ പല ആസനങ്ങളും യോഗയിലുണ്ട്. ഇത് ശരിയായ രീതിയില്‍ പരിശീലിച്ചാല്‍ നടുവേദന ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

മിക്ക നടുവേദനകളുടേയും പ്രധാന കാരണം ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയും അപാകതകളാണ്. ഒരര്‍ഥത്തി ല്‍ വളരെ ലളിതവും ഫലപ്രദവുമായ ചികിത്സാരീതിയാണ് യോഗ
എന്നുവേണമെങ്കില്‍ നമുക്ക് പറയാം.

അത്തരത്തില്‍ നടുവേദന അകറ്റി നടുവിലേയും പിന്‍ഭാഗത്തെയും കാലുകളിലേയും പേശികളെ ദൃഢമാക്കുന്ന ഒരു ആസനമാണ് സേതുബന്ധാസനം (bridge posture) ഏത് പ്രായക്കാര്‍ക്കും അനായാസം ചെയ്യാന്‍ കഴിയുന്നതാണ്.

ചെയ്യേണ്ട വിധം


നിലത്ത് അല്ലെങ്കില്‍ യോഗാ മാറ്റില്‍ മലര്‍ന്നു കിടക്കുക. കാലുകള്‍ അടുപ്പിച്ച് വയ്ക്കുക. കൈകള്‍ ശരീരത്തിന്റെ ഇരുവശവും വരത്തക്കരീതിയിലായിരിക്കണം. കൈപ്പത്തികള്‍ നിലത്തിന് അഭിമുഖമായിരിക്കണം. കാല്‍മുട്ടുകള്‍ മടക്കുകയും പാദങ്ങള്‍ പൃഷ്ഠഭാഗത്തിനോട് അടുപ്പിക്കുകയും ചെയ്യുക. ഈ അവസരത്തില്‍ പാദങ്ങള്‍ തമ്മില്‍ അല്‍പ്പം അകലം സൂക്ഷിക്കണം.

ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കൈപ്പത്തികളില്‍ ബലംകൊടുത്തുകൊണ്ട് അരക്കെട്ട് മുകളിലേക്ക് ഉയര്‍ത്തുക. ഈ അവസരത്തില്‍ തല തറയില്‍ പതിഞ്ഞിരിക്കണം. ശേഷം 10 സെക്കന്‍ഡ് ശ്വാസം പിടിച്ചുനിര്‍ത്താം.

ശ്വാസം വിട്ടുകൊണ്ട് നടുവ് പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാം. ഇത്തരത്തില്‍ ദിവസവും ചെയ്യാനാവുമെങ്കില്‍ അത്രയും നല്ലത്. ഒരു ദിവസം അഞ്ച് പ്രാവശ്യമോ അതില്‍ കൂടുതലോ തവണയോ അതുമല്ലെങ്കില്‍ ഓരോരുത്തരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് പത്തോ പതിനഞ്ചോ തവണ ഈ ആസനം ചെയ്യാവുന്നതാണ്.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW