Saturday, August 24, 2019 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 02.20 PM

ട്രെയിന്‍ വരുന്നതുകണ്ട് പ്രാണരക്ഷാര്‍ത്ഥം പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു

പോലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
uploads/news/2019/06/316436/train.jpg
പഴയ ചിത്രം

കോട്ടയം: ട്രെയിന്‍ വരുന്നതു കണ്ട് പ്രാണരക്ഷാര്‍ത്ഥം പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശി സാബുവാണ് മരിച്ചത്. കോട്ടയം -ഏറ്റുമാനൂര്‍ സ്‌റ്റേഷനുകള്‍ക്ക് മധ്യേയുള്ള നീലിമംഗലം പാലത്തില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്.

തെങ്ങുകയറ്റ തൊഴിലാളികളായ മൂന്ന് സൃഹുത്തുക്കള്‍ക്കൊപ്പം രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സാബു അപകടത്തില്‍പെട്ടത്. കോട്ടയത്തുനിന്നും വടക്കോട്ടുപോയ ട്രെയിന്‍ കണ്ടാണ് സംഘം പ്രാണരക്ഷാര്‍ത്ഥം ഓടിയത്. ട്രെയിന്‍പാളത്തില്‍ കൂടി നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് മറ്റ് മൂന്നുപേരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഏറ്റവും പിന്നിലായിരുന്ന സാബു ട്രെയിന്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് കരുതുന്നു.

പോലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പുഴയ്ക്ക് കുറുകെയുള്ള പാളം വളരെ ഇടുങ്ങിയതാണ്. അതുകൊണ്ടുതന്നെ മുന്‍പും ഇവിടെ സമാനമായ രീതിയില്‍ അപകടങ്ങള്‍ നടന്നിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW