Tuesday, August 20, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 02.02 PM

ബിയര്‍ കുടിച്ചാല്‍ പാരാസിറ്റാമോള്‍ കഴിക്കുന്നതിന്റെ 25 ശതമാനം അധികം ആശ്വാസം ലഭിക്കുമെന്ന് പഠനം

uploads/news/2019/06/316434/beer.jpg

ബിയര്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിപണിയില്‍ വേദനസംഹാരിയായ ഗുളികകളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തും രണ്ട് പൈന്റ് ബിയര്‍. ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയിലെ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരിക്കുന്നത്.

പഠനറിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈന്റ് ബിയര്‍ കുടിച്ചാല്‍ പാരാസിറ്റാമോള്‍ കഴിക്കുന്നതിന്റെ 25 ശതമാനം അധികം ആശ്വാസം ലഭിക്കുമത്രെ. ഈ വിഷയത്തില്‍ യൂണിവേഴിസിറ്റി 18 പഠനങ്ങള്‍ വരെ നടത്തിയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു.

അതേസമയം, എല്ലായിടത്തും ഈ പഠനം അംഗീകരിക്കണമെന്നില്ല. അതിനാല്‍തന്നെ കേരളത്തില്‍ അടക്കമുള്ള ഡോക്ടര്‍മാരോട് ചോദിച്ചാല്‍ അംഗീകരിക്കില്ലെന്ന് തന്നെയാകും മറുപടി.

Ads by Google
Friday 21 Jun 2019 02.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW