Sunday, August 18, 2019 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.53 PM

നാലാം വയസ്സില്‍ ദേഹമാസകലം പൊള്ളി അടര്‍ന്നിടത്തു നിന്നും ഡോക്ടറായി മടങ്ങി വരവ്...; ഷാഹിനയുടെ ഹൃദയസ്പര്‍ശിയായ വിജയകഥ ഇങ്ങനെ...

uploads/news/2019/06/316426/shahina.jpg

നാലാം വയസിലാണ് ഷാഹിനയ്ക്ക് മുഖത്തും ശരീരത്തും പൊള്ളലേറ്റത്. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ നഴ്സറി ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ വായിക്കുന്നതിനിടയിലാണ് വിളക്കില്‍ നിന്നു തീ ഷാഹിനയുടെ ഉടുപ്പിലേക്ക് പടര്‍ന്നത്. നിലവിളി കേട്ട് ഉമ്മ സുഹ്റ ഓടി വന്നു. ഉടന്‍ തന്നെ സമീപത്തെ ചെമ്പില്‍ നിന്ന് ഷാഹിനയുടെ ദേഹത്തേക്ക് വെള്ളം കമിഴ്ത്തി. തീ അണഞ്ഞെങ്കിലും ഷാഹിനയ്ക്ക് 80 ശതമാനവും പൊള്ളലേറ്റിരുന്നു.

കുട്ടിയെയും എടുത്തു കൊണ്ട് പിതാവ് കുഞ്ഞുമുഹമ്മദ് സ്വകാര്യ ആശുപത്രിയില്‍ എത്തി. കൊച്ചിയിലെ ആശുപത്രിയില്‍ 50 ദിവസം ചികിത്സിച്ചപ്പോള്‍ ഡോക്ടര്‍ ഷാഹിന രക്ഷപ്പെടില്ലയെന്നു പറഞ്ഞു. തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് ഷാഹിനയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ ഒന്നര വര്‍ഷത്തോളം ചികിത്സിച്ചു. പൊള്ളലേറ്റു കുനിഞ്ഞ ശിരസ് നേരെയാക്കാന്‍ കഴുത്തില്‍ 4 ശസ്ത്രക്രിയ നടത്തി. ഒട്ടിപ്പോയ വിരലുകള്‍ വേര്‍പെടുത്താനും ശസ്ത്രക്രിയ നടത്തി. പതിയെ പതിയെ ഷാഹിന ജീവിതത്തിലേക്ക് മടങ്ങി.

അധ്യാപകരും ബന്ധുക്കളും സഹായിച്ചതോടെ ഷാഹിന പഠനത്തില്‍ മുന്നേറി. എന്‍ജിനീയറാവണമെന്നായിരുന്നു ഷാഹിനയുടെ ആഗ്രഹം. സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിച്ചു. എന്നാല്‍ പ്രവേശനം ലഭിച്ചത് ബിഎച്ച്എംഎസ് പഠനത്തിന്. ഗവ. പടിയാര്‍ മെമ്മോറിയില്‍ ഹോമിയോ മെഡിക്കല്‍ കോളജിലെ പഠനത്തിനിടെ ലഭിച്ച കൂട്ടുകാര്‍ ഏറെ തുണ നല്‍കി. അവിടത്തെ പഠനമാണു ഷാഹിനക്ക് മനക്കരുത്ത് സമ്മാനിച്ചത്. 2012-ല്‍ വിജയിച്ചു പുറത്തിറങ്ങിയ ഷാഹിന 6 വര്‍ഷം നോര്‍ത്ത് കളമശേരിയില്‍ ഡോ.റെന്‍സ് ഏബ്രഹാമിനു കീഴില്‍ പ്രാക്ടീസ് ചെയ്തു.

ഇന്ന് പാല കുടക്കച്ചിറ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫിസറാണു ഡോ. ഷാഹിന. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അതിജീവന പോരാട്ടത്തിന്റെ കഥ പറയുന്ന 'ഉയരെ'സിനിമ കണ്ട ശേഷം ഡോ.ഷാഹിന സുഹൃത്തായ ബെബറ്റൊ സക്കറിയാസ് മുഖേന പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. 'ഉയരെ' തന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം ആയിരുന്നെന്ന് ഷാഹിന പറയുന്നു. നടന്‍ ടൊവിനൊ തോമസ് ഡോ.ഷാഹിനയെ വിളിച്ച് ആശംസ അറിയിച്ചിരുന്നു.

Ads by Google
Friday 21 Jun 2019 12.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW