Tuesday, August 20, 2019 Last Updated 59 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.35 PM

മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി... പിന്നെ ഇടനിലക്കാരനെ കുടുക്കി; കൊച്ചിയിലെ അമ്മ ചെയ്തത് ഇങ്ങനെ

uploads/news/2019/06/316425/ganja.jpg

വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട് ആദ്യം അമ്മ ഞെട്ടിയെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കുടുക്കിയത് ഇടനിലക്കാരനെയാണ്. കുട്ടമശ്ശേരി കുമ്പശേരി വീട്ടില്‍ ആസാദിനെയാണ് വീട്ടമ്മയുടെ ഇടപെടലിലൂടെ കുടുക്കിയത്. ആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ എക്സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെ എക്സൈസ് തേടി നടന്ന ആസാദിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു. എക്സൈസ് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സൗദി അറേബ്യയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നു രണ്ടേകാല്‍ കിലോ കഞ്ചാവും വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW