Wednesday, August 21, 2019 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.59 PM

കടം വാങ്ങിയ 21 ലക്ഷം തിരിച്ചുകൊടുത്തില്ല; പലിശക്കാരന്‍ നാലംഗ കുടുംബത്തെ വകവരുത്തി; കൊലപാതക കാരണം വീടിന്റെ ചുവരില്‍ എഴുതിയിട്ടു

നാലു പേരുടെയും കഴുത്ത് മൂര്‍ച്ചയേറിയ ആയുധംകൊണ്ട് മുറിച്ച നിലയിലാണ്.
murder

അഹമ്മദാബാദ്: കടംവാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ പലിശക്കാരന്‍ നാലംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം ചെയ്തതിന്റെ കാരണം ഇരകളുടെ വീടിന്റെ ചുവരില്‍ എഴുതിയിട്ടു. ഗുജറാത്തിലെ ബനാസ്‌കന്തയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കുടുംബനാഥന്‍ ഉക്ഭായ് പട്ടേലടക്കമുള്ളവര്‍ വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പട്ടേല്‍, ഭാര്യ, മകന്‍ സുരേഷ്, മകള്‍ ആവണി എന്നിവരാണ് കൊല്ലപ്പെട്ടത്. കടംവാങ്ങിയ 21 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരിലാണ് നാലംഗ കുടുംബത്തിന് ജീവന്‍ നഷ്ടമായതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

നാലു പേരുടെയും കഴുത്ത് മൂര്‍ച്ചയേറിയ ആയുധംകൊണ്ട് മുറിച്ച നിലയിലാണ്. കൊലപാതകം നടത്താനുള്ള കാരണം പ്രതികള്‍ ചുവരില്‍ എഴുതി വച്ചതും പോലീസ് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ads by Google
Friday 21 Jun 2019 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW