Tuesday, August 20, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 12.34 PM

ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമെന്ന് ദേവഗൗഡ; കര്‍ണാടക സര്‍ക്കാര്‍ തുലാസിലെന്ന് സൂചന

എല്ലാ ദിവസവും കടന്നുപോകുന്നത് കടുത്ത വേദനയിലാണെന്നും എങ്കിലും സര്‍ക്കാരിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യം തനിക്കുണ്ടെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
HD Deve Gowda

ബംഗലൂരു: കര്‍ണാടകയിലെ ജനതാദള്‍ സെക്യൂലര്‍ (ജെ.ഡി.എസ്)-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി തുലാസിലാണെന്ന് വ്യക്തമായ സൂചന നല്‍കി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. സഖ്യസര്‍ക്കാര്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ ദേവഗൗഡ, ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമാണെന്നും പ്രതികരിച്ചു. ഇന്നു രാവിലെ ഒരു കന്നഡ വാര്‍ത്ത ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സഖ്യസര്‍ക്കാര്‍ എത്രനാള്‍ കാണുമെന്ന് എനിക്ക് പറയാനാവില്ല. നിലവിലെ രീതി കണ്ടിട്ട്, അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നേക്കും. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കാര്യങ്ങള്‍ എങ്ങനെയായി തീരുമെന്ന് കാണാം'- അദ്ദേഹം പറയുന്നു.

സഖ്യത്തില്‍ കല്ലുകടിയുണ്ടെന്ന് ഗൗഡയുടെ മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു. എല്ലാ ദിവസവും കടന്നുപോകുന്നത് കടുത്ത വേദനയിലാണെന്നും എങ്കിലും സര്‍ക്കാരിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യം തനിക്കുണ്ടെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഫെബ്രുവരി മുതലാണ് പ്രതിസന്ധി നേരിടുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാരിശന അട്ടിമറിച്ച് കുതിരക്കച്ചടത്തിന് നീക്കം തുടങ്ങിയതോടെയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. സ്വതന്ത്രരെ ബി.ജെ.പി അടര്‍ത്തിമാറ്റുമെന്ന സൂചന ലഭിച്ചതോടെ അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രതിസന്ധി തത്ക്കാലം കുമാരസ്വാമി പരിഹരിച്ചു.

Ads by Google
Friday 21 Jun 2019 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW