Wednesday, August 21, 2019 Last Updated 25 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.53 AM

കോട്ടയത്ത് മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് രാത്രി വീടുവിട്ട വിദ്യാര്‍ത്ഥി സ്‌കൂള്‍വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

uploads/news/2019/06/316414/suicide.jpg

കോട്ടയം : മാതാപിതാക്കള്‍ വഴക്കുപറഞ്ഞതില്‍ മനം നൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ വളപ്പില്‍ തൂങ്ങി മരിച്ചു. കോട്ടയം പാലായിലാണ് സംഭവം.

സ്‌കൂള്‍ വളപ്പിലെ നെല്ലി മരത്തിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഴവൂര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി.

പഠനത്തില്‍ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചനകള്‍. സംഭവത്തിന് തലേന്ന് വീട്ടില്‍ മദ്യപിച്ചെത്തിയ പിതാവും വിദ്യാര്‍ത്ഥിയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതോടെ പാലായിലുള്ള അമ്മവീട്ടിലേയ്‌ക്കെന്നു പറഞ്ഞാണ് ബുധനാഴ്ച രാത്രി വിദ്യാര്‍ത്ഥി വീടുവിട്ടത്. തുടര്‍ന്ന് 10-ാം ക്ലാസ് വരെ പഠിച്ച, വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇടക്കോലി ഗവ.ഹയര്‍സെക്കന്റഡറി സ്‌കൂള്‍ വളപ്പിലെത്തി ജീവനൊടുക്കകുയായിരുന്നു. രാവിലെ സ്‌കൂളിലെത്തിയ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരാണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW