Friday, August 23, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 11.16 AM

പുറത്താക്കല്‍ അഴിമതിക്കെതിരേ നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലം ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേട്ടയാടുന്നു ; രാജു നാരായണ സ്വാമിയുടെ പ്രതികരണം

uploads/news/2019/06/316407/raju-narayana-swami-111.jpg

തിരുവന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള പ്രതിഫലമായി താന്‍ വേട്ടയാടപ്പെടുകയാണ് എന്ന് രാജു നാരായണ സ്വാമി ഐഎഎസ്. മൂന്നാര്‍ മുതല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും പ്രതികാര നടപടിയാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു. സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പുറത്താക്കുന്ന വിവരം താന്‍ ഔദ്യോഗികമായി അറിഞ്ഞിട്ടില്ല എന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 28 വര്‍ഷമായി അഴിമതിക്കെതിരേ നടത്തിയ പോരാട്ടത്തിന് കിട്ടിയ പ്രതിഫലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിന് കത്തയച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയും സര്‍ക്കാരും ദീര്‍ഘനാളായി തനിക്കെതിരേ നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ് പുറത്താക്കല്‍ നീക്കം. മാര്‍ച്ചില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കേരളാ കേഡറില്‍ തിരിച്ചെത്തിയില്ല എന്ന പേരിലാണ് കേരളത്തിന്റെ നടപടി. മാര്‍ച്ചില്‍ ഏഴുമാസം പൂര്‍ത്തിയായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടില്ല എന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും പറഞ്ഞു. സിഎടിയില്‍ കേസ് നില നില്‍ക്കുന്ന വിവരം സര്‍ക്കാരിന് അറിയാം. ഇക്കാര്യത്തില്‍ രണ്ടു കത്ത് നല്‍കി ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

താന്‍ ഇപ്പോള്‍ കേരളാ കേഡറില്‍ ചേര്‍ന്നാല്‍ താന്‍ കാറ്റില്‍ തുടങ്ങിവെച്ച കേസ് തിരിയും. കോടതിയലക്ഷമാകും. ഇക്കാര്യം കത്തില്‍ കാണിച്ചിരുന്നു. ആയിരക്കണക്കിന് അഴിമതിയില്‍ മൂന്നെണ്ണം മാത്രമാണ് താന്‍ ഇതുവരെ കണ്ടെത്തിയത്. അഴിമതിക്ക് കുട്ടുനില്‍ക്കുന്നവരെ സംരക്ഷിക്കുക അല്ലാത്തവരെ പിരിച്ചു വിടുകയുമാണ് കേരളാ കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്യുന്നത്. താന്‍ തിരിച്ചെത്തിയാല്‍ കൂടുതല്‍ അഴിമതി പുറത്തുവരുമെന്നും അനേകര്‍ അഴിയെണ്ണണ്ടി വരുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാം. അതുകൊണ്ടാണ് പുറത്താക്കാന്‍ ശ്രമിക്കുന്നത്.

50 വയസ്സ് കഴിഞ്ഞവരുടെ സര്‍വീസ് പരിശോധിക്കന്ന നടപടിയില്‍ ഏറ്റവും നല്ല രീതിയില്‍ ജോലി ചെയ്തിട്ടുള്ള ഒരാളുടെ പേരില്‍ എങ്ങിനെയാണ് നിരുത്തരവാദ പെരുമാറ്റവും അച്ചടക്കമില്ലായ്മയും പരാമര്‍ശിക്കുന്നതെന്ന് അറിയില്ല. സര്‍വീസില്‍ ഇതുവരെ തന്റെ പേരില്‍ വിജിലന്‍സ് കേസി​ല്ല, അഴിമതി അന്വേഷണങ്ങളില്ല. ഇതൊരു സിസ്റ്റമാണ്. ഒരു കൂട്ടം ആള്‍ക്കാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കെല്ലാം കാരണമെന്നും പറഞ്ഞു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു. ബാംഗ്‌ളൂര്‍, കൊല്‍ക്കത്ത ഓഫീസുകളില്‍ നടന്ന വന്‍ അഴിമതി, കര്‍ണാടകയിലെ മാണ്ഡ്യയിലെ ഫാമില്‍ നിന്നുള്ള തേക്കു മരങ്ങള്‍ കാണാനിടയായ സംഭവം തുടങ്ങിയ അഴിമതികള്‍ക്ക് എതിരേ ശക്തമായ നിലപാട് എടുത്തു. അന്ന് സിബിഐ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ കേസെടുത്തു. സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ സദാനന്ദ ഗൗഡ പറഞ്ഞിട്ടു പോലും താന്‍ വഴങ്ങിയില്ല.

നാളികേര വികസന ബോര്‍ഡില്‍ മാര്‍ച്ചില്‍ ഏഴു മാസം പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ നീക്കം ചെയ്തു. ഇതിനെതിരേ ട്രിബ്യൂണലിലും ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം തികയാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് കേന്ദ്ര നിയമം ഉണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും മുമ്പ് നോട്ടീസ് നല്‍കണം അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കണം എന്നാണ് നിയമം ഇതൊന്നും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല.

സര്‍വീസില്‍ നിന്നും പുറത്താക്കാനുള്ള നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ കേരളസര്‍ക്കാരില്‍ നിന്നോ നോട്ടീസ് കിട്ടിയാലുടന്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. നാലു മാസമായി തനിക്ക് ശമ്പളം പോലും കിട്ടിയിട്ടില്ല. ശമ്പളത്തില്‍ നിന്നുമാണ് കേസ് നടത്തുന്നത്. കാറ്റില്‍ നിന്നുള്ള വിധി വന്ന ശേഷം ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ കേരള സര്‍ക്കാരില്‍ നിന്നോ പിന്തുണ പ്രതീക്ഷിക്കുന്നില്ല. ഐഎഎസുകാരായ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും പറഞ്ഞു.

Ads by Google
Friday 21 Jun 2019 11.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW