Tuesday, August 20, 2019 Last Updated 34 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.24 AM

കൈക്കൂലി വാങ്ങി; സമ്മതിച്ച്‌ ഇന്റര്‍പോള്‍ മുന്‍ മേധാവി

uploads/news/2019/06/316280/in4.jpg

ടിയാന്‍ജിന്‍(ചൈന): ഇന്റര്‍പോള്‍ മുന്‍ മേധാവിയും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുന്‍ നേതാവുമായ മെങ്‌ ഹോങ്‌വേയ്‌ 20 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്നു കുറ്റസമ്മതം നടത്തി.
ഹോങ്‌വേയ്‌ക്കുള്ളശിക്ഷ ചൈനയിലെ ടിയാന്‍ജിന്‍ ഇന്റമീഡിയറ്റ്‌ പീപ്പിള്‍സ്‌ കോടതി പിന്നീട്‌ പ്രഖ്യാപിക്കും. 2005 മുതല്‍ 2017 വരെ വഹിച്ച പദവികളുപയോഗിച്ച്‌ മെങ്‌ ഹോങ്‌വേയ്‌ സ്വകാര്യകമ്പനികള്‍ക്ക്‌ അനധികൃത നേട്ടമുണ്ടാക്കാന്‍ സഹായിച്ചുവെന്നും ഇതുവഴി 20 ലക്ഷം ഡോളര്‍(13.87 കോടി രൂപ) കൈക്കൂലിയായി വാങ്ങിയെന്നുമാണ്‌ കേസ്‌.
കൈക്കൂലി വാങ്ങുകയും അച്ചടക്കം ലംഘിക്കുകയും ചെയ്‌തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞമാര്‍ച്ചില്‍ ഹോങ്‌വേയെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.
ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചൈനീസ്‌ പൗരനാണ്‌ മെങ്‌ ഹോങ്‌വേയ്‌. പൊതുസുരക്ഷാവിഭാഗത്തില്‍ ചൈനീസ്‌ ഉപമന്ത്രിയുമായിരുന്നു ഹോങ്‌വേയ്‌. കഴിഞ്ഞസെപ്‌റ്റംബര്‍ മുതല്‍ ഹോങ്‌വേയെ കാണാനില്ലായിരുന്നു. കൈക്കൂലി വാങ്ങിയെന്ന കുറ്റംചുമത്തി ഹോങ്‌വേയെ തടവിലാക്കിയ കാര്യം പിന്നീടാണു ചൈന പുറത്തുവിട്ടത്‌. കഴിഞ്ഞ ഒക്‌ടോബറില്‍ ഹോങ്‌വേ ഇന്റര്‍പോള്‍ മേധാവിസ്‌ഥാനം രാജിവച്ചിരുന്നു.

Ads by Google
Friday 21 Jun 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW