Monday, August 19, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.24 AM

ഷീ ചിന്‍പിങ്‌ ആദ്യമായി ഉത്തരകൊറിയയില്‍

പ്യോങ്‌യാങ്‌: 14 വര്‍ഷത്തിനുശേഷം ഇതാദ്യമായി ചൈനീസ്‌ പ്രസിഡന്റ്‌ ഉത്തരകൊറിയന്‍ മണ്ണില്‍. ഉഭയകക്ഷിബന്ധം ശക്‌തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ദ്വിദിന സന്ദര്‍ശനത്തിനായി ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിങ്‌ ഇന്നലെയാണു പ്യോങ്‌യാങ്ങിലെത്തിയത്‌. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നുമായി, ഷീ കൂടിക്കാഴ്‌ച നടത്തും.
ജപ്പാനിലെ ഒസാകയില്‍ അടുത്തമാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഡോണള്‍ഡ്‌ ട്രംപുമായി കൂടിക്കാഴ്‌ച നടത്തുന്നതിനു മുമ്പാണു ചിന്‍പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതു ശ്രദ്ധേയമാണ്‌.
ചൈനീസ്‌ വിദേശകാര്യമന്ത്രി വാങ്‌ യീ, മുതിര്‍ന്ന നയതന്ത്രജ്‌ഞന്‍ യാങ്‌ യേചി, സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഹെ ലിഫെങ്‌ എന്നിവരും ചിന്‍പിങ്ങിന്റെ സംഘത്തിലുണ്ട്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബെയ്‌ജിങ്‌ സന്ദര്‍ശനവേളയിലാണ്‌ ചൈനീസ്‌ പ്രസിഡന്റിനെ കിം ഉത്തരകൊറിയയിലേക്കു ക്ഷണിച്ചത്‌.

Ads by Google
Friday 21 Jun 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW