Saturday, August 24, 2019 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.24 AM

വൈദ്യുതിനിലയത്തില്‍ സംഘര്‍ഷം: ബംഗ്ലാദേശില്‍ ചൈനീസ്‌ തൊഴിലാളി കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ വൈദ്യുതിനിലയത്തില്‍ ബംഗ്ലാ-ചൈനീസ്‌ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ്‌ പൗരന്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക്‌ ഗുരുതര പരുക്ക്‌. സ്വദേശി തൊഴിലാളിയുടെ മരണത്തെച്ചൊല്ലിയാണു സംഘര്‍ഷം ഉടലെടുത്തത്‌. ബംഗ്ലാദേശ്‌ പൗരനായ സബീന്ദ്രദാസ്‌ ചൊവ്വാഴ്‌ച നിലയത്തിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞിരുന്നു. എന്നാല്‍, ഇയാളെ ചൈനീസ്‌ തൊഴിലാളികള്‍ ടെറസില്‍ നിന്നു തള്ളിയിടുകയായിരുന്നുവെന്ന്‌ ആരോപിച്ചു ബംഗ്ലാദേശികള്‍, ചൈനീസ്‌ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ചൈനീസ്‌ വംശജനായ യാന്‍ യാങ്‌ ഫാങ്‌(26) ആണു കൊല്ലപ്പെട്ടത്‌. അഞ്ചു ചൈനീസ്‌ വംശജരും രണ്ടു സ്വദേശി തൊഴിലാളികളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Friday 21 Jun 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW