Tuesday, August 20, 2019 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 06.21 PM

തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

IAF plane

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിപോ മലഞ്ചെരുവില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. മോശം കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രകൃതിയും കാരണം കഴിഞ്ഞ ദിവസം തെരച്ചില്‍ തടസപ്പെട്ടിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികളടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍.കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശുര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍.

അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കി. ഈ മാസം മൂന്നിനാണ് വ്യോമസേനയുടെ എ.എന്‍ 32 വിമാനം തകര്‍ന്നുവീണത്. ജോര്‍ഹട്ടില്‍ നിന്ന് മച്ചുകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് വിമാനം തകര്‍ന്നുവീണത്. ഒരാഴ്ചത്തെ തെരച്ചെിലിനൊടുവിലാണ് വിമാനം കണ്ടെത്താനായത്.

Ads by Google
Thursday 20 Jun 2019 06.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW