Saturday, August 24, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 03.22 PM

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു: അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ഫിഞ്ച്-വാര്‍ണര്‍ സഖ്യം

Australia vs Bangladesh, World Cup 2019

നോട്ടിങ്ങാം: ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബംഗ്ലാദേശിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 56 റണ്‍സെന്ന നിലയിലാണ്. 29 പന്തില്‍ 25 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 36 പന്തില്‍ 28 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍.

അവസാന മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്. അഞ്ച് മത്സരം കളിച്ച ബംഗ്ലാദേശ് രണ്ട് വിജയവുമായി അഞ്ച് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

Ads by Google
Ads by Google
Loading...
TRENDING NOW