Monday, August 19, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.25 PM

ഒരു കുടം വെള്ളത്തിനായി ജോലി പോലും ഉപേക്ഷിച്ച് മണിക്കൂറുകൾ കാത്തിരിക്കണം; ചെന്നൈയിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ മടങ്ങുന്നു

uploads/news/2019/06/316198/tamil.jpg

ചെന്നൈ : ജലക്ഷാമത്തെ തുടർന്ന് ചെന്നൈയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു. നിർമ്മാണ മേഖലയും ചെറുകിട ഹോട്ടലുകളുമൊക്കെ ജലക്ഷാമത്തെ തുടർന്ന് നിലച്ചതോടെയാണ് ഈ പിൻവാങ്ങൽ. പലരും തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.

ഇതിനിടെ, ജലക്ഷാമം നേരിടാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു.

സർക്കാർ ആശുപത്രികളിലെ ശൗചാലയങ്ങളിൽ പോലും വെള്ളമില്ല. കുളിക്കാനും തുണി അലക്കാനും പോലും വെള്ളമില്ലാതെ ഇങ്ങനെ പിടിച്ചു നിൽക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് നാട്ടിലേയ്ക്ക് മടങ്ങുന്നതാണെന്ന് ഇവർ പറയുന്നു. ഇനിയും ചെന്നെയിൽ തുടരണമെങ്കിൽ ജോലി പോലും ഉപേക്ഷിച്ച് വെള്ളം ശേഖരിക്കണം. നാല് സ്വകാര്യ സ്‌കൂളുകൾ അടച്ചു. പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്‌കൂളുകളും പ്രവർത്തന സമയം ഉച്ചവരെയാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW