Friday, August 23, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.42 PM

ചില്ല് ശേഖരം മറിഞ്ഞു; പൊട്ടിയ ചില്ലുകള്‍ക്കിടെ ഞെരിഞ്ഞമര്‍ന്ന് ഗ്ലാസ് കടയുടമയ്ക്ക് ദാരുണാന്ത്യം

uploads/news/2019/06/316196/glass.jpg

കുറ്റ്യാടി : ഗ്ലാസ് കടയിലെ ചില്ല് ശേഖരം മറിഞ്ഞ് ദേഹത്ത് വീണ് കടയുടമയ്ക്ക് ദാരുണാന്ത്യം. വയനാട് റോഡില്‍ പമ്പിന് സമീപത്തെ വി.ടി ഗ്ലാസ് മാര്‍ട്ടിലുണ്ടായ അപകടത്തില്‍ കടയുടമ ചെറിയ കുമ്പളം വടക്കത്താഴ വി.ടി ജമാലാണ് (49) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കുകളോടെ രക്ഷപെട്ടു.

വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെ ആയിരുന്നു അപകടം. ഓര്‍ഡര്‍ അനുസരിച്ച് മുറിച്ചു കൊടുക്കാന്‍ ഇരുമ്പു റാക്കിനുള്ളില്‍ അട്ടിയിട്ട ഗ്ലാസ് വലിച്ചെടുക്കുന്നതിനിടെയില്‍ തട്ട് തകര്‍ന്ന് മുഴുവന്‍ ഗ്ലാസുകളും ദേഹത്ത് വീഴുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഭാരമേറിയ ചില്ലുശേഖരം എടുത്തുമാറ്റാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

ചില്ലു മുറിക്കുന്ന മേശയ്ക്കും ഗ്ലാസുകള്‍ക്ക് ഇടയിലാണ് ശരീരം കുടുങ്ങിക്കിടന്നത്. നാദാപുരത്തു നിന്നെത്തിയ അഗ്നിശമന സേനയുടെ സഹായത്തോടെ ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് ശരീരം പുറത്തെടുത്ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പലര്‍ക്കും ഉടഞ്ഞ ചില്ലു കൊണ്ട് മുറിവേറ്റു.

ഗുരുതരമായി പരിക്കേറ്റ ജമാലിനെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഷക്കീല (കക്കട്ടില്‍). മക്കള്‍: ജംഷീര്‍, ജസ്മല്‍, ജയ്‌സല്‍, ശാമില്‍, ഫാത്തിമ.

Ads by Google
Thursday 20 Jun 2019 01.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW