Saturday, August 24, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.46 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(20)

uploads/news/2019/06/316142/nithyam.jpg

മേടം - സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുഃഖവാര്‍ത്ത ശ്രവിക്കാന്‍ സാധ്യതയുണ്ട്‌.
ഇടവം - പൊതുപ്രവര്‍ത്തകര്‍ക്ക്‌ പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
മിഥുനം - എല്ലാ കാര്യങ്ങള്‍ക്കും സ്വജനസഹായം പ്രതീക്ഷിക്കാം. വിലകൂടിയ വസ്‌തുക്കള്‍ സമ്പാദിക്കും. കാര്‍ഷികരംഗത്ത്‌ മാറ്റങ്ങള്‍ വരുത്തും.
കര്‍ക്കടകം - കര്‍മ്മരംഗത്ത്‌ എതിരാളികള്‍ കുറയും. സന്താനസുഖം ബന്ധുഗുണം എന്നിവ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല.
ചിങ്ങം - പ്രതിസന്ധികളില്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. മനോധൈര്യവും കാര്യവിജയവും ഉണ്ടാകുന്നതാണ്‌.
കന്നി - അല്‍പ്പം ശ്രദ്ധിച്ചാല്‍ ആപത്തുകളില്‍ നിന്നു രക്ഷപെടാം. ബന്ധുക്കള്‍ അനുകൂലമായിരിക്കും. ദൂരെയാത്ര വേണ്ടിവരും.
തുലാം - കുടുംബസുഖം വര്‍ധിക്കും. ഉദാരസംബന്ധമായ അസുഖം ഉണ്ടാകും. കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും.
വൃശ്‌ചികം - പ്രവര്‍ത്തനവിജയം, സാമ്പത്തികലാഭം എന്നിവയുണ്ടാകും. വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയമാണ്‌.
ധനു - കുടുംബത്തില്‍ സുഖസൗഭാഗ്യങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത്‌ പ്രശസ്‌തി ആര്‍ജിക്കാന്‍ കഴിയും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മകരം - ബന്ധുഗുണവും സ്വജന സഹായവും പ്രതീക്ഷിക്കാം. മനഃസന്തോഷം ഉണ്ടാകും. കാര്യസാധ്യത്തിന്‌ താമസംവരില്ല. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.
കുംഭം - തൊഴില്‍രഹിതര്‍ക്ക്‌ തൊഴിലവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന സമ്പത്ത്‌ കയ്യില്‍ വന്നുചേരും. സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കണം.
മീനം - ഗൃഹനിര്‍മ്മാണം ആരംഭിക്കും. കലാപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കാന്‍ കഴിയും. തൊഴില്‍രംഗത്തെ വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 20 Jun 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW