Saturday, August 24, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.43 AM

ശതകോടീശ്വര പട്ടികയില്‍നിന്ന്‌ അനില്‍ അംബാനി പുറത്ത്‌

മുംെബെ: ശതകോടീശ്വര പട്ടികയില്‍ നിന്നു അനില്‍ ധീരുഭായ്‌ അംബാനി ഗ്രൂപ്പ്‌ ചെയര്‍മാന്‍ അനില്‍ അംബാനി പുറത്തായി. ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മൊത്തം വിപണിമൂല്യം 6,196 കോടി രൂപയിലെത്തിയതോടെയാണ്‌ ഇത്‌. നാലു മാസം മുമ്പ്‌ കമ്പനിയുടെ വിപണിമൂല്യം 8,000 കോടി രൂപയായിരുന്നു. ആസ്‌തി വര്‍ധിപ്പിക്കുന്നതിനായി കടബാധ്യത വരുത്തിയതാണ്‌ അംബാനിക്കു തിരിച്ചടിയായത്‌.
ടെലികോം ബിസിനസായ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ അടുച്ചുപൂട്ടിയെന്നു തന്നെ പറയാം. ഒരു കാലത്ത്‌ 1,000 രൂപയ്‌ക്കടത്തു വിലയുണ്ടായിരുന്ന ആര്‍ കോമിന്റെ ഓഹരിയൊന്നിന്‌ ഇന്നത്തെ വില ഒരു രൂപയാണ്‌. 2008-ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്ന അനിലിനാണു ഈ ഗതിയെന്നത്‌ വിസമരിച്ചു കൂടാ. 14 മാസത്തിനിടെ 35,000 കോടിയുടെ കടം തിരിച്ചടച്ചെന്നു അടുത്തിടെ അനില്‍ അംബാനി വ്യക്‌തമാക്കിയിരുന്നു. ബാക്കി കടം സമയപരിധിക്കുള്ളില്‍ തന്നെ തീര്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
കടക്കെണിയില്‍ നട്ടം തിരിയുന്ന അനില്‍ അംബാനിയുടെ സംരംഭമായ റിലയന്‍സ്‌ ക്യാപിറ്റലിന്റെ സഹകമ്പനിയായ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സിനാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്‌.

Ads by Google
Thursday 20 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW