Monday, August 19, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.18 PM

സൗദി അറേബ്യയിൽ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

uploads/news/2019/06/315932/gulf190619c.jpg

ദമ്മാം : സൗദി അറേബ്യയിൽ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു . പെട്രോളിന് പകരം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചാണ് ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ തുറന്നത് .

സൗദി കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിലെ സയൻസ് പാർക്കിലായിരുന്നു പുതിയ ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ സൗദി ആരാംകോ തുറന്നത്. നിലവിൽ അഞ്ച് ടയോട്ട മിറായ് ഫ്യുവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഇന്ധനം നിറക്കാനായിരിക്കും ഇത് ഉപയോഗിക്കുക.

സാധാരണ ഇലക്ട്രിക് കാറുകളെക്കാൾ കൂടുതൽ ദുരം സഞ്ചരിക്കാൻ സാധിക്കുമെന്നത് ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം പ്രത്യേകതയാണ്.ഹൈഡ്രജൻ ഇലക്ട്രിസിറ്റിയായി മാറുന്ന പ്രവർത്തനമാണ് ഫ്യുവൽ സെൽ ഇലക്ട്രിക് കാറുകളിൽ നടക്കുന്നത് .

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് സൗദി ആരാംകോ പ്രസിഡന്റും സി ഇ ഒയുമായ അമീൻ എച്ച് നാസർ അഭിപ്രായപെട്ടു .

Ads by Google
Wednesday 19 Jun 2019 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW