Friday, August 23, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 12.09 PM

കുരിശ് വിവാദം ; പാഞ്ചാലിമേട്ടില്‍ നാമജപപ്രതിഷേധവുമായി കെ.പി.ശശികല

uploads/news/2019/06/315923/panchalimedu.jpg

പഞ്ചാലിമേട് : പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ പ്രതിഷേധിച്ച് കെ.പി ശശികലയുടെ നേതൃത്വത്തില്‍ എത്തിയ ഹൈന്ദവ സംഘടനകളെ അവിടേയ്ക്ക് കടത്തിവിടാത്തതില്‍ എതിര്‍പ്പുമായി നാമജപപ്രതിഷേധം നടത്തുന്നു. രാവിലെ 11 മണിയോടെയാണ് ശശികലയും സംഘവും പാഞ്ചാലിമേട്ടില്‍ എത്തിയത്. എന്നാല്‍, ഇവരെ പോലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാമജപ പ്രതിഷേധം തുടങ്ങിയത്.

ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം. അതേസമയം, അമ്പലത്തോളം തന്നെ പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്.

എന്തമായാലും അമ്പലവും കുരിശും റവന്യൂഭൂമിയില്‍ അല്ലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കത്തില്‍ നടപടിയെടുക്കാനാകില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.

കളക്ടറുടെ സമവായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ അതേപടി തുടരും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW