Wednesday, August 21, 2019 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 12.05 PM

ഓം ബിര്‍ള സഭാനാഥന്‍; തെരഞ്ഞെടുപ്പ് ഐക്യകണേ്ഠന, പ്രശംസിച്ച് നേതാക്കള്‍

എന്‍.ഡി.എ സഖ്യകക്ഷികളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജു ജനതാദളും പ്രമേയത്തെ പിന്തുണച്ചു.
uploads/news/2019/06/315922/birla_ls.jpg

ന്യുഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ നാഥനായി രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി അംഗം ഓം ബിര്‍ളയെ ഐക്യകണേ്ഠന തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബിര്‍ളയെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട് പ്രമേയം കൊണ്ടുവന്നത്. എന്‍.ഡി.എ സഖ്യകക്ഷികളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജു ജനതാദളും പ്രമേയത്തെ പിന്തുണച്ചു.

അറിവിന്റെ ശേഖരണിയായ ബിര്‍ള സ്പീക്കറാകുന്നത് ലോക്‌സഭയ്ക്ക് മുതല്‍കൂട്ടാണെന്ന് പ്രധാനമന്ത്രി അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു. ബിര്‍ളയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയം തനിക്കുണ്ട്. വിദ്യാഭ്യാസവും അറിവും സമന്വയിക്കുന്ന കോട്ടയെ ആണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന പരിചയവുമുണ്ട്. വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതല്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ബിര്‍ളയുടേത്. രാജസ്ഥാനില്‍ സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തെ പല അംഗങ്ങള്‍ക്കും നേരിട്ട് പരിചയമുണ്ട്. ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ട അഭിനന്ദിക്കുന്നതായും മോഡി പറഞ്ഞു. തുടര്‍ന്ന് വിവിധ കക്ഷിനേതാക്കളും ബിര്‍ളയെ അഭിനന്ദിച്ചു.

ഇന്നലെയാണ് ബിര്‍ളയെ സ്പീക്കറാക്കാന്‍ എന്‍.ഡി.എ നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രിയാാണ് ഇദ്ദേഹത്തിന്റെ പേര് മുന്നോട്ടുവച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും നിര്‍ദേശത്തെ പിന്തുണച്ചു.

ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ബിര്‍ള. 1990കളില്‍ നഡ്ഡ യുവമോര്‍ച്ച ദേശീയാധ്യക്ഷനായിരിക്കേ ദേശീയതലത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുകയും രാജിസ്ഥാന്‍ യുവമോര്‍ച്ചയുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. 'ബൂത്ത് മാനേജ്‌മെന്റിലുള്ള ' ബിര്‍ളയുടെ വൈദഗ്ധ്യം പ്രശസ്തമാണ്. ബൂത്തുകളില്‍ നിയന്ത്രണം പിടിച്ചെടുക്കേണ്ടത് എങ്ങനെയാണെന്ന് സഹപ്രവര്‍ത്തകരെ പഠിപ്പിച്ചിരുന്നതും ബിര്‍ളയായിരുന്നു.

2003ല്‍ കോട്ട സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് കോട്ടയില്‍ നിന്ന് ലോക്‌സഭയില്‍ എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW