Friday, August 23, 2019 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 11.44 AM

തിമിംഗലം ചര്‍ദ്ദിക്കുമ്പോള്‍ പുറത്തു വരുന്ന ആമ്പര്‍ഗ്രിസ് വില്‍ക്കാന്‍ എത്തിയയാള്‍ അറസ്റ്റില്‍, മൂല്യം 1.7 കോടി

uploads/news/2019/06/315921/whale.jpg

മുംബൈ : തിമിംഗലങ്ങള്‍ ചര്‍ദ്ദിച്ചു കളയുന്ന ആമ്പര്‍ഗ്രിസുമായി ഒരാള്‍ പിടിയില്‍. വിപണിയില്‍ 1.7 കോടി രൂപ വില വരുന്ന 1.3 കിലോ ആമ്പര്‍ഗ്രിസ് വില്‍ക്കാന്‍ എത്തിയ മധ്യവയസ്‌കനാണ് മുംബൈയില്‍ അറസ്റ്റിലായത്.

സ്‌പേം തിമിംഗലങ്ങളുടെ വയറ്റില്‍ ഉണ്ടാകുന്ന തവിട്ടു നിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്കിടെ ചര്‍ദ്ദിച്ചു കളയുന്ന സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയാറുണ്ട്. വിലകൂടിയ പെര്‍ഫ്യൂമുകളുടെ ഒരു മുഖ്യ ഘടക വസ്തുവാണ് ഇത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് വിദ്യാവിഹാറിലെ കാമാ ലെയിനില്‍ നിന്ന് ശനിയാഴ്ച അറസ്റ്റുണ്ടായത്.

അതേസമയം, ആമ്പര്‍ഗ്രിസ് എന്നത് തിമിംഗലം ചര്‍ദ്ദിക്കുന്നതല്ലെന്നും വിസര്‍ജനത്തിലൂടെയാണ് പുറത്തേയ്ക്ക് വരുന്നതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW