Friday, August 23, 2019 Last Updated 32 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 11.39 AM

സദാചാര ബോധമുണര്‍ത്തി ശിവസേന; അടിവസ്ത്ര പ്രതിമകളുടെ അതിരുവിട്ട പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യം

2013ല്‍ ശിവസേന കൗണ്‍സിലര്‍ ആയ റിതു തവ്‌ദെ ആണ് നഗരത്തിലെ ഷോപ്പുകളിലെ അടിവസ്ത്ര പ്രതിമകളുടെ പ്രദര്‍ശനം നീക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്.
shiv Sena

മുംബൈ: മുംബൈയില്‍ സദാചാരത്തിന്റെ പുതിയ വാളുമായി ശിവസേന. വസ്ത്രശാലകളില്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്ന പ്രതിമകള്‍ക്കു നേരെയാണ് ഇത്തവണ പ്രതിഷേധം. അടിവസ്ത്രവും അല്പവസ്ത്രവും ധരിച്ചുള്ള സ്ത്രീകളുടെ പ്രതിമകള്‍ നീക്കണമെന്ന് ശിവസേന ബ്രഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു.

കോര്‍പറേഷനിലെ ശിവസേന അംഗവും നിയമ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ശീതള്‍ മഹത്രെ ആണ് ആവശ്യമുന്നയിച്ചത്. അനധികൃതമായി പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പ്രതിമകള്‍ 15 ദിവസത്തിനകം നീക്കണമെന്നും അല്ലാത്തപക്ഷം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കാണിച്ച് ജില്ലാ ഭരണകൂടത്തിന് അവര്‍ നിര്‍ദേശം നല്‍കി.

നിയമ കമ്മിറ്റിക്കു മുമ്പാകെ ആറു വര്‍ഷമായി ഉണ്ടായിരുന്ന ശിപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് അവര്‍ പറഞ്ഞു. അനധികൃതമായി ഇത്തരം പ്രതികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോര്‍പറേഷന് അധികാരമില്ല. ശരിയായ രീതിയില്‍ വേണം അവ പ്രദര്‍ശിപ്പിക്കാന്‍. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.-ശീതള്‍ മഹത്രെ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

അടിവസ്ത്രം മാത്രമുള്ള സ്ത്രീപ്രതിമകള്‍ മരങ്ങളില്‍ വരെ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയാണ്. അടിവസ്ത്രങ്ങള്‍ എവിടെ കിട്ടുമെന്ന് സ്ത്രീകള്‍ക്ക് അറിയാം. അതിന് ഇത്തരം പ്രദര്‍ശനങ്ങളുടെ ആവശ്യമില്ല. ഇത്തരം പ്രദര്‍ശനങ്ങള്‍ ഉചിതമായ രീതിയില്‍ തന്നെ വേണം.

2013ല്‍ ശിവസേന കൗണ്‍സിലര്‍ ആയ റിതു തവ്‌ദെ ആണ് നഗരത്തിലെ ഷോപ്പുകളിലെ അടിവസ്ത്ര പ്രതിമകളുടെ പ്രദര്‍ശനം നീക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരമൊരു ചട്ടം മുംബൈ മുനിസിപ്പല്‍ ആക്ടില്‍ ഇല്ലെന്നായിരുന്നു ഭരണകൂടം അന്ന് മറുപടി നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW