Wednesday, June 19, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 08.45 AM

'പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഔദ്യോഗിക പദവികളെ എതും ഫാന്‍സും ബഹുമാനിച്ചെ പറ്റു'; മോഹന്‍ലാലിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

Mohanlal, Hareesh Peradi

കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയനും മോഹന്‍ലാലും ഒന്നെച്ചിത്തിയ വേദിയില്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചതും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് വിധേയനായതും സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ആര്‍പ്പുവിളിച്ച ആരാധകരെ മോഹന്‍ലാല്‍ നിയന്ത്രിച്ചില്ലെന്നാണ് വിമര്‍ശനം.

'സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും
മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു.' ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ വൈറസ് എന്ന ചിത്രത്തില്‍ പിണറായി വിജയനെ പറ്റി പരാമര്‍ശിക്കാത്തതില്‍ സംവിധായകന്‍ ആഷിക് അബുവിനെയും വിമര്‍ശിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളായി മാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.

ഹരീഷ് പേരടിയുടെ വാര്‍ത്താക്കുറിപ്പ്,

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും
മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും...

Ads by Google
Ads by Google
Loading...
TRENDING NOW