Tuesday, August 20, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.45 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ്‌ (സി.എസ്‌.എസ്‌.-2018 അഡ്‌മിഷന്‍ റഗുലര്‍/2015, 2016, 2017 അഡ്‌മിഷന്‍ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ - അഫിലിയേറ്റഡ്‌ കോളജുകള്‍ മാത്രം) ബ്രാഞ്ച്‌ ന്‍ ക്ക ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ ബിഹേവിയറല്‍ സയന്‍സിലെ 'എജ്യൂക്കേഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ വിത്ത്‌ സ്‌പെഷല്‍ നീഡ്‌സ്‌ - ണ്ട, ചൈല്‍ഡ്‌ റൈറ്റ്‌സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍, മെന്റല്‍ ഹെല്‍ത്ത്‌ ഇന്‍ ഡെവലപ്‌മെന്റല്‍ പെര്‍സ്‌പെക്‌ടീവ്‌, റിസര്‍ച്ച്‌ മെതേഡ്‌സ്‌ ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌' എന്നീ വിഷയങ്ങളുടെ പരീക്ഷ യഥാക്രമം ജൂലൈ രണ്ട്‌, നാല്‌, എട്ട്‌, 10 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ്‌ കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്‌. (ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്‌റ്റര്‍ - 2018 അഡ്‌മിഷന്‍ റഗുലര്‍/2015 അഡ്‌മിഷന്‍ മുതല്‍ സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷകള്‍ ജൂലൈ അഞ്ചുമുതല്‍ നടത്തുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ എം.എഡ്‌. (ദ്വിവത്സരം - 2018 അഡ്‌മിഷന്‍ റഗുലര്‍/2018ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ അഞ്ചുമുതല്‍ ആരംഭിക്കുന്നതിനായി പുതുക്കി നിശ്‌ചയിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രാക്‌ടിക്കല്‍

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌./സി.ബി.സി.എസ്‌.എസ്‌. (റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/റീഅപ്പിയറന്‍സ്‌), നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (റഗുലര്‍) - ബി.എ. കഥകളി-ചെണ്ട, മദ്ദളം കോഴ്‌സുകളുടെ പ്രാക്‌ടിക്കല്‍ 24 മുതല്‍ 28 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം വര്‍ഷ ബി.ഫാം (2015 അഡ്‌മിഷന്‍ റഗുലര്‍/2015ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌ - സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ 2018-അദാലത്ത്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 28 മുതല്‍ ജൂലൈ ആറുവരെ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (20132016 അഡ്‌മിഷന്‍) റീഅപ്പിയറന്‍സ്‌ ബി.എസ്‌സി. ഫിസിക്‌സ്‌ മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 20, 21, 24 തീയതികളില്‍ നടക്കും. ബി.എസ്‌സി. കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ ബിരുദ വിദ്യാര്‍ഥികളുടെ കോംപ്ലിമെന്ററി ഫിസിക്‌സ്‌ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 20, 21 തീയതികളിലും ബി.എസ്‌സി. ഫിസിക്‌സ്‌ ബിരുദ വിദ്യാര്‍ഥികളുടെ ഫിസിക്‌സ്‌ കോര്‍ പ്രാക്‌ടിക്കല്‍ 24നും മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജില്‍ നടക്കും. രജിസ്‌റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി എത്തണം. ബി.എസ്‌സി. ഫിസിക്‌സ്‌ മോഡല്‍ ണ്ടണ്ടണ്ട ഇ.ഇ.എം. കോഴ്‌സിന്റെ പ്രാക്‌ടിക്കലിന്‌ രജിസ്‌റ്റര്‍ ചെയ്‌തവര്‍ 21ന്‌ എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജില്‍ ഹാള്‍ടിക്കറ്റുമായി എത്തണം.

നാലാം സെമസ്‌റ്റര്‍ (2013- 2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌-സി.ബി.സി.എസ്‌.എസ്‌.) ബി.എസ്‌സി. ബോട്ടണി മാര്‍ച്ച്‌ 2019 പരീക്ഷയുടെ കോര്‍ ആന്‍ഡ്‌ കോംപ്ലിമെന്ററി പ്രാക്‌ടിക്കല്‍ 21ന്‌ പാലാ സെന്റ്‌ തോമസ്‌ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം സെമസ്‌റ്റര്‍ (2013-2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌-സി.ബി.സി.എസ്‌.എസ്‌.) ബി.എസ്‌സി. സുവോളജി മാര്‍ച്ച്‌ 2019 പരീക്ഷയുടെ കോര്‍ ആന്‍ഡ്‌ കോംപ്ലിമെന്ററി പ്രാക്‌ടിക്കല്‍ 24ന്‌ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 12.30 വരെ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. ടെക്‌സെ്‌റ്റല്‍ ആന്‍ഡ്‌ ഫാഷന്‍ (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ - സി.എസ്‌.എസ്‌.) മേയ്‌ 2019 പരീക്ഷയുടെ പ്രോജക്‌ട് മൂല്യനിര്‍ണയവും വൈവാവോസിയും 21ന്‌ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസില്‍ എം.എസ്‌സി. ബയോകെമിസ്‌ട്രിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 20ന്‌ രാവിലെ 10ന്‌ പഠനവകുപ്പില്‍ എത്തണം.

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ 2019-21 വര്‍ഷത്തെ എം.എസ്‌സി. സൈക്കോളജിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. അര്‍ഹരായവര്‍ അസല്‍ രേഖകളുമായി 22ന്‌ രാവിലെ 10ന്‌ വകുപ്പുമേധാവിയുടെ മുമ്പാകെ എത്തണം. ഫോണ്‍: 0481-2731034.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്‌സിന്‌ എസ്‌.ടി. വിഭാഗത്തില്‍ ഒരൊഴിവുണ്ട്‌. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 20ന്‌ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481-2310165.

സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ 2019-21 ബാച്ചിലെ എം.എ. ഇംഗ്ലീഷ്‌ പ്രോഗ്രാമില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. യോഗ്യരായവര്‍ അസല്‍ രേഖകളുമായി 20ന്‌ രാവിലെ 11ന്‌ പഠനവകുപ്പില്‍ എത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731041.

അഞ്ചാം സെമസ്‌റ്റര്‍ യു.ജി. സപ്ലിമെന്ററി കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്‌ ഇന്നു മുതല്‍

അഞ്ചാം സെമസ്‌റ്റര്‍ യു.ജി. സപ്ലിമെന്ററി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്‌ ഇന്നു മുതല്‍ സര്‍വകലാശാല സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ 511-ാം നമ്പര്‍ മുറിയില്‍ ആരംഭിക്കും. അറിയിപ്പ്‌ ലഭിച്ച അധ്യാപകര്‍ കൃത്യസമയത്ത്‌ ക്യാമ്പില്‍ എത്തണം.

അഞ്ചാം സെമസ്‌റ്റര്‍ സ്‌പെഷല്‍ സപ്ലിമെന്ററി മൂല്യനിര്‍ണയ ക്യാമ്പ്‌ ഇന്നു മുതല്‍

അഞ്ചാം സെമസ്‌റ്റര്‍ സ്‌പെഷല്‍ സപ്ലിമെന്ററി മെയ്‌/ജൂണ്‍ 2019 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ്‌ ഇന്നു മുതല്‍ 22 വരെ സര്‍വകലാശാല സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ റൂം നമ്പര്‍ 501ല്‍ നടക്കും.

കോളേജ്‌ പ്രിന്‍സിപ്പല്‍മാരുടെ യോഗം 22ന്‌

ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംയുക്‌തയോഗം 22ന്‌ രാവിലെ 10.30ന്‌ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്‌ വൈസ്‌ ചാന്‍സലര്‍ അറിയിച്ചു.

അലത്താളം 2019; ഗ്രേസ്‌ മാര്‍ക്കിന്‌ 30 വരെ അപേക്ഷിക്കാം

സര്‍വകലാശാല കലോത്സവ വിജയികളുടെ (അലത്താളം-2019) ഗ്രേസ്‌ മാര്‍ക്കിന്‌ പിഴയില്ലാതെ 30 വരെ അപേക്ഷിക്കാം. അപേക്ഷഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍.

Ads by Google
Wednesday 19 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW