Friday, August 23, 2019 Last Updated 39 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

റഷ്യന്‍ ഗ്രിഡ്‌ കേടാക്കിയത്‌ യു.എസെന്ന വാര്‍ത്ത കളവാണെന്നു ട്രംപ്‌

uploads/news/2019/06/315798/in5.jpg

വാഷിങ്‌ടണ്‍: റഷ്യയുടെ വൈദ്യുതി ഗ്രിഡിനെതിരേ നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ അമേരിക്കയാണെന്ന ന്യൂയോര്‍ക്ക്‌ ടൈംസ്‌ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടു. വാര്‍ത്ത കളവാണെന്നും അതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്നും ട്രംപ്‌ പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യയുടെ ഊര്‍ജവിതരണ സംവിധാനത്തെയാകെ ബാധിച്ച സംഭവത്തിനു പിന്നില്‍ യു.എസ്‌. ഉദ്യോഗസ്‌ഥരാകണമെന്നും അതു ട്രംപിനെ അറിയിച്ചിരുന്നില്ലെന്നുമാണു ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. റഷ്യയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ യു.എസ്‌. ഉദ്യോഗസ്‌ഥര്‍ വൈറസിനെ കടത്തിവിട്ടെന്നാണു വാര്‍ത്തയില്‍ പറയുന്നത്‌.
"സൈബര്‍ യുദ്ധത്തിന്‌" ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നു റഷ്യ മുന്നറിയിപ്പ്‌ നല്‍കിയതോടെയാണു വാര്‍ത്ത നിഷേധിച്ച്‌ ട്രംപ്‌ രംഗത്തുവന്നത്‌. അനന്തരഫലം എന്താകുമെന്ന ആലോചന കൂടാതെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചതു രാജ്യദ്രോഹമാണെന്നു ട്രംപ്‌ കുറ്റപ്പെടുത്തി. "ഭീരുക്കള്‍, ജനങ്ങളുടെ ശത്രുക്കള്‍..." തുടങ്ങി ന്യൂയോര്‍ക്ക്‌ ടൈംസിനെതിരേ നിശിത വിമര്‍ശനമാണു ട്രംപ്‌ ട്വിറ്ററില്‍ കുറിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ സമാന രീതിയില്‍ യു.എസ്‌. വൈദ്യുതി ഗ്രിഡ്‌ തകര്‍ക്കാന്‍ റഷ്യ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW