Monday, August 26, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.17 AM

സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്‌: സൗദിയിലെ അബഹയില്‍ ജനവാസകേന്ദ്രം ലക്ഷ്യമിട്ട്‌ ഹൂതികള്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി. തിങ്കളാഴ്‌ച രാത്രി രണ്ടു തവണയാണ്‌ ആക്രമണത്തിനു ശ്രമിച്ചത്‌. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദി വ്യോമസേന വെടിവച്ചിട്ടു. ഒരാഴ്‌ചയ്‌ക്കിടെ അബഹയ്‌ക്കു നേരേ നാലാമത്തെ ആക്രമണമാണിത്‌.
ഇവരുടെ ശ്രമങ്ങള്‍ വിജയം കാണില്ലെന്ന്‌ സഖ്യസേനാ വക്‌താവ്‌ കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. അബഹ രാജ്യാന്തര വിമാനത്തവാളവും ഖമീസ്‌ മുശൈത്തും ലക്ഷ്യമിട്ട്‌ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഹൂതി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച അബഹ വിമാനത്താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരി അടക്കം 26 പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഇതിനെ യു.എന്‍ രക്ഷാ സമിതിയും അപലപിച്ചിരുന്നു.

Ads by Google
Wednesday 19 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW