Tuesday, August 20, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 05.19 PM

എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാമതെത്തും: യു.എന്‍

UN Report, China, India, Population

ന്യൂഡല്‍ഹി: വരുന്ന എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭ. 2050 ഓടെ ലോക ജനസംഖ്യ 970 കോടിയാകുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത് 1100 കോടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യു.എന്‍ റിപ്പോര്‍ട്ടില്‍ ശിശുമരണ നിരക്ക് ഇനിയും താഴെ പോകുമെന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ ജനസംഖ്യയില്‍ നിന്ന് 2050ലെ ജനസംഖ്യയിലേക്കുള്ള വളര്‍ച്ചയുടെ പകുതിയും ഏഴ് രാജ്യങ്ങളില്‍ നിന്നായിരിക്കും. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, എത്യോപ്യ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീരാജ്യങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഏഴ് വര്‍ഷം കുറവാണ് ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. യു.എന്‍നിന്റെ സാമ്പത്തിക- സാമൂഹിക കാര്യ വിഭാഗത്തിന്റെ ജനസംഖ്യാ ഡിവിഷനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW