Monday, August 19, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.35 PM

ഫ്രൈഡ് സ്നേക്, സ്നേക് ബേക്ക്ഡ്, സ്നേക് ഗ്രില്‍ഡ്, പാമ്പിന്റെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയം; വിയറ്റ്‌നാമിലെ പാമ്പ് റെസ്റ്റോറന്റുകള്‍

snake restaurants

രുചി തേടി പോകുന്നവരാണ് മലയാളികള്‍. നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും അത് കഴിക്കാനും മലയാളികള്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യും. എന്ത് കിട്ടിയാലും കഴിക്കും എന്ന വെയ്പ് പോലും മലയാളികളെ കുറിച്ച് ഉണ്ട്. എന്നാല്‍ വിയറ്റ്നാമിലെ ഈ റെസ്റ്റോറന്റിലെ വിഭവങ്ങള്‍ എന്തായാലും മലയാളികള്‍ കഴിക്കാന്‍ സാധ്യതയില്ല. ഇവിടുത്തെ പ്രധാന വിഭവം പാമ്പാണ്. ഇത് കേട്ടപ്പോള്‍ തന്നെ നെറ്റി ചുളിഞ്ഞില്ലേ ?. സംഭവം ഒള്ളതാണ്.

പല തരം പാമ്പ് വെറൈറ്റികളാണ് വിയറ്റ്നാമിലെ ഹാനോയി എന്ന സ്ഥലത്തെ മേശയില്‍ നിരന്നിരിക്കുന്നത്. സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് എന്നിവ ലോക പ്രശസ്തമാണ്. പാമ്പുകളെ രുചിയോടെ ഭക്ഷിക്കാന്‍ നിരവധി വിദേശികള്‍ ഇവിടെ എത്തുന്നു. പാചകം ചെയ്യാനായി കൊല്ലുന്ന ജീവിയുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളില്‍ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാര്‍ക്ക് കുടിക്കാനായും നല്‍കും. അതുപോലെ തന്നെ പാമ്പിന്റെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയവും മദ്യത്തില്‍ യോജിപ്പിച്ചു നല്‍കും.

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കഴിക്കാന്‍ താല്പര്യമുള്ള ഏതു ജീവിയുടെ മാംസവും തിരഞ്ഞെടുക്കാവുന്നതാണ്. റെസ്റ്റോറന്റിന് ചുറ്റും കൂടുകളില്‍ പന്നി, കീരി, മരപ്പട്ടി, കുതിര, പ്രാവ്, വിവിധയിനം പക്ഷികള്‍, മുയലുകള്‍, തുടങ്ങി ജീവികളെ ജീവനോടെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഭക്ഷിക്കാനുള്ള പാമ്പിനെയും അവരവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വലുപ്പമനുസരിച്ചാണ് വില. ഒരെണ്ണത്തിന് ഏകദേശം 1800 രൂപയോളമൊക്കെ വില വരാറുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW